For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്ധ്രാ സ്‌പെഷ്യല്‍ ഗോങ്കുര മുട്ടക്കറി

|

മുട്ടക്കറി നമ്മുടെ സ്ഥിരം വിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും വ്യത്യസ്തമായ കറികള്‍ പരീക്ഷിക്കുന്നതില്‍ അല്‍പം മുന്നിലാണ് നമ്മള്‍. ഇപ്രാവശ്യം ആന്ധ്രാ സ്‌പെഷ്യല്‍ മുട്ടക്കറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ

ഉച്ച ഭക്ഷണത്തിന് ഏറ്റവും നല്ലതാണ് ഈ മുട്ടക്കറി. ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദേറിയതുമാണ് എന്നതാണ് ഈ മുട്ടക്കറിയുടെ പ്രത്യേകത.

Gongura egg curry recipe

ആവശ്യമുള്ള സാധനങ്ങള്‍

ഗോങ്കുര ഇല- ഒരു പിടി
എണ്ണ- 3 ടീസ്പൂണ്‍
പച്ചമുളക്- 3 എണ്ണം
ഉപ്പ്- ആവശ്യത്തിന്
ഉള്ളി ചെറുതായി അരിഞ്ഞത്- അരക്കപ്പ്
കറിവേപ്പില- 1തണ്ട്
മഞ്ഞപ്പൊടി- കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
മല്ലിപ്പൊടി- കാല്‍ ടീസ്പൂണ്‍
മുളക് പൊടി- അര ടീസ്പൂണ്‍
മുട്ട- രണ്ട് എണ്ണം

തയ്യാറാക്കുന്ന വിധം

ഗോങ്കുര ഇല ചെറുതായി അരിഞ്ഞത് മാറ്റി വെയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം ഗോങ്കുര ഇലയും പച്ചമുളക്, ഉപ്പ് എന്നിവയിട്ട് വഴറ്റിയെടുക്കുക. ശേഷം അല്‍പം ഉപ്പ് കൂടി ചേര്‍ത്ത് സവാള അരിഞ്ഞതും കറിവേപ്പിലയും ചേര്‍ക്കുക. ശേഷം അല്‍പം വെള്ളവും മല്ലിപ്പൊടി, മുളക് പൊടി എല്ലാം കൂടി മിക്‌സ് ചെയ്ത് കുറുകിയ പാകത്തില്‍ ആക്കുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. മുകളില്‍ അല്‍പം എണ്മ താളിച്ച് ഉച്ചയ്ക്ക് ചോറിനോടൊപ്പം ഉഷാറാക്കാം.

Image Courtesy: notmyrecipesbutmyclicks

English summary

Gongura egg curry recipe

Gongura egg curry is a popular south Indian dish which is commonly known as Guddu. Tastes good with rotis, chapattis or rice.
Story first published: Saturday, March 12, 2016, 13:50 [IST]
X
Desktop Bottom Promotion