For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോവന്‍ സ്‌റ്റൈല്‍ ചിക്കന്‍ വിന്താലു

|

ഗോവന്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വേറിട്ടു നില്‍ക്കുന്ന സ്വാദു കൊണ്ടു തന്നെ പ്രസിദ്ധമാണ്. മസാലകളും തനതായ പാചകശൈലിയും ഗോവന്‍ ഭക്ഷണങ്ങള്‍ക്ക് അസാധ്യ രുചിയും നല്‍കുന്നു.

ഗോവന്‍ സ്‌റ്റൈലില്‍ ചിക്കന്‍ വിന്താലു എങ്ങനെ പാകം ചെയ്യാമെന്നു നോക്കൂ,

Chiken Vindaloo

ചിക്കന്‍-1 കിലോ
സവാള-3
തക്കാളി അരച്ചത്-2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ

ചിക്കന്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കുക.

കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് അല്‍പം കഴിയുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കുക.

ഇത് ഒരുവിധം പാകമാകുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങള്‍, ഉപ്പ്, പാകത്തിന് വെള്ളം എന്നിവ ചേര്‍ത്തിളക്കി വേവിയ്ക്കുക.

വെന്തു കുറുകുമ്പോള്‍ ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര്, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക.

ഗോവന്‍ സ്‌റ്റൈല്‍ ചിക്കന്‍ വിന്താലു തയ്യാര്‍. മട്ടന്‍ കടായ് തയ്യാറാക്കാം

English summary

Goan Chicken Vindaloo Recipe

The Goan style chicken vindaloo recipe is made with a ton of spices. It is the spices that add flavour to the dish apart from the juicy chicken.
Story first published: Wednesday, May 6, 2015, 13:36 [IST]
X
Desktop Bottom Promotion