For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാര്‍ലിക് എഗ് തയ്യാറാക്കാം

|

മുട്ട പല തരത്തിലും പല രുചികളിലും ഉണ്ടാക്കാം. ഗാര്‍ലിക് എഗ് മുട്ടയ്ക്കു വെളുത്തുള്ളി രുചി നല്‍കിക്കൊണ്ടുള്ള ഒരു വിഭവമാണ്.

ഗാര്‍ലിക് എഗ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Garlic Egg

മുട്ട-4
വെളുത്തുള്ളി-10
ചുവന്ന മുളക്-3
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ

മുട്ട പുഴുങ്ങി മഞ്ഞക്കരു മാറ്റുക. വെന്ത മുട്ടവെള്ള ഇടത്തരം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കുക.

ഒരു നോണ്‍ സ്റ്റിക് പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി ചതച്ചിടണം.

വെളുത്തുള്ളി നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കണം.

പിന്നീട് ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ക്കണം.

ഇവ നല്ലപോലെ കൂട്ടിയിളക്കി അല്‍പം കഴിയുമ്പോള്‍ പാനില്‍ നിന്നും മാറ്റി വയ്ക്കുക.

ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ജീരകം, കടുക് എന്നിവ പൊട്ടിയ്ക്കണം. പിന്നീട് ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇതിനു ശേഷം കുരുമുളകുപൊടി ചേര്‍ത്തിളക്കണം.

പാനിലേയ്ക്കു നേരത്തെ മാറ്റി വച്ച ചേരുവകള്‍ ചേര്‍ത്തിളക്കുക. മുട്ടയും ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കി വാങ്ങി വയ്ക്കാം. ചിക്കന്‍ ദിവാനി ഹണ്ടി തയ്യാറാക്കാം

Read more about: egg മുട്ട
English summary

Garlic Egg Recipe

If you have your rice ready or your rotis and in the mood for something spicy and tangy, then this garlic egg recipe is a must try, this afternoon.
Story first published: Wednesday, March 11, 2015, 13:18 [IST]
X
Desktop Bottom Promotion