മത്തി വറുത്ത് കറി വെച്ചത്

Posted By:
Subscribe to Boldsky

മത്തി കറിവെച്ചത് നമ്മുടെ വിഭവങ്ങളില്‍ പ്രധാനമാണ്. മത്തി വറുത്തതാകട്ടെ അതിലേറെ പ്രിയപ്പെട്ടതും. എന്നാല്‍ മത്തി വറുത്തെടുത്ത് കറി വെച്ചതിനെക്കുറിച്ച് അറിയാമോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

മാത്രമല്ല എന്നും മത്തി കറിയും വറുത്തതും കൂട്ടി കഴിച്ച് മടുത്തവര്‍ക്ക് ഇന്ന് മത്തി വറുത്തെടുത്ത് കറി വെയ്ക്കാം. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

 fried sardine curry recipe

ആവശ്യമുള്ള സാധനങ്ങള്‍

മത്തി- അരക്കിലോ

ഉലുവ- അല ടീസ്പൂണ്‍

സവാള- ഒന്ന്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍

വിനാഗിരി- 1 ടീസ്പൂണ്‍

തേങ്ങ അരച്ചത്- ഒരു മുറി

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍

കുടംപുളി- 1 കഷ്ണം

വെളിച്ചെണ്ണ- പാകത്തിന്

പച്ചമുളക്- 4 എണ്ണം

മുളക് പൊടി- നാല് ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മീനില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു പാത്രത്തില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, ഉപ്പ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്യുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ പൊരിച്ചെടുക്കുക. നേരത്തെ മാറ്റി വെച്ചിരിയ്ക്കുന്ന ചേരുവകള്‍ അരക്കപ്പ് വെള്ളവും ഒഴിച്ച് മണ്‍ചട്ടിയിലേക്ക് മാറ്റുക. അതിലേക്ക് കുടംപുളി കൂടി ചേര്‍ക്കാം.

കറി നന്നായി തിളച്ച് വരുമ്പോള്‍ വറുത്ത് വെച്ചിരിയ്ക്കുന്ന മീന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് അല്‍പസമയത്തിനു ശേഷം തേങ്ങയും ഉപ്പും ചേര്‍ക്കാം. കറു കുറുകിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കാം.

ചീനച്ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അഅത് ചൂടായി കഴിയുമ്പോള്‍ അല്‍പം ഉലുവയും കറിവേപ്പിലയും ഇടുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ കറിയിലേക്ക് ചേര്‍ക്കുക. മത്തി വറുത്ത് എങ്ങനെ കറി വെയ്ക്കാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

English summary

fried sardine curry recipe

Take a look how to prepare fried sardine curry , read to know how to make it.
Story first published: Saturday, September 24, 2016, 14:32 [IST]
Subscribe Newsletter