അയല വറുത്ത് കറി വെച്ചത്

Posted By:
Subscribe to Boldsky

അയല വറുത്തതും കറിവെച്ചതും നമ്മള്‍ കഴിച്ചിട്ടുണ്ട്. മലയാളിയുടെ തീന്‍ മേശയില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മീന്‍ വിഭവങ്ങള്‍. മീനില്‍ തന്നെ അല്‍പം മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മത്തിയും അയലയും. ഇതില്‍ അയലക്ക് അല്‍പം കൂടി ഡിമാന്‍ഡ് ഉണ്ട്.

അയല വറുത്ത് കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. നല്ല കൊടംപുളിയിട്ട് അയല കറിവെച്ച് കഴിക്കാത്തവരും വളരെ കുറവായിരിക്കും. എന്നാല്‍ ഇനി അയല വറുത്തത് കറിവെച്ച് കഴിക്കുന്നത് ഒരു ഉരുള ചോറ് അധികം കഴിക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ അയല വറുത്ത് കറിവെക്കാം എന്ന് നോക്കാം.

Fried Mackerel Curry Recipe

ആവശ്യമുള്ള സാധനങ്ങള്‍

അയല- അരക്കിലോ

സവാള- ഒന്ന്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍

വിനാഗിരി- ഒരു ടീസ്പൂണ്‍

തേങ്ങ അരച്ചത്- ഒരുകപ്പ്

മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍

കുടംപുളി- രണ്ട് കഷ്ണം

ഉലുവ- പാകത്തിന്

വെളിച്ചെണ്ണ- പാകത്തിന്

പച്ചമുളക്- നാലെണ്ണം

മുളക്‌പൊടി- നാല് ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി വരഞ്ഞ് കഷ്ണങ്ങളാക്കി അതിലേക്ക് രണ്ട് ടീസ്പൂണ്‍ മുളക് പൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അല്‍പം ഉപ്പും ചേര്‍ക്കുക. ഇത് നല്ലതു പോലെ മീനില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ വെക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, വിനീഗിരി, മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ഒരു പാത്രത്തിലെടുത്ത് നല്ലതു പോലെ യോജിപ്പിക്കാം.

പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ച് മീന്‍ വറുത്തെടുക്കാം. മീന്‍ നന്നായി മൊരിയരുത്. മാന്‍ മാറ്റി വെച്ച ശേഷം നേരത്തെ മിക്‌സ് ചെയ്ത് വെച്ചിരിക്കുന്ന എല്ലാ ചേരുവകളും അല്‍പം വെള്ളവും ഒഴിച്ച് മീന്‍ ചട്ടിയില്‍ അടുപ്പില്‍ വെക്കുക. ഇതിലേക്ക് കുടംപുളിയും ചേര്‍ക്കാവുന്നതാണ്. കറി നല്ലതു പോലെ തിളച്ച് തുടങ്ങുമ്പോള്‍ ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കാം.

ഒന്നു കൂടി നല്ലതു പോലെ തിളക്കുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കാം. കറി നല്ലതു പോലെ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കാം. ശേഷം ഒരു ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ച് അതിലേക്ക് അല്‍പം ഉലുവയും കറിവേപ്പിലയും ഇടുക. ഉലുവ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് കറിയിലേക്ക് ചേര്‍ക്കാവുന്നതാണ്. വറുത്ത അയലക്കറി തയ്യാര്‍.

English summary

Fried Mackerel Curry Recipe

How to make Fried Mackerel Curry read on...
Story first published: Monday, July 3, 2017, 10:55 [IST]
Please Wait while comments are loading...
Subscribe Newsletter