For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിഷ്‌മോളി തയ്യാറാക്കുന്ന വിധം

നാവില്‍ വെള്ളമൂറുന്ന രുചികരമായ ഫിഷ്‌ മോളി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് ഇനി നമുക്ക് നോക്കാം.

By Lekhaka
|

ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവമാണ് ഫിഷ്‌ മോളി. ചെറിയ പാര്‍ട്ടികളിലും കൂട്ടുകാരുമായിട്ടുള്ള ഒത്തുകൂടലുകളിലും മറ്റുമൊക്കെ തയ്യാറാക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. നിങ്ങളുടെ വീട്ടില്‍ മത്സ്യം ഇഷ്ടമുള്ളവര്‍ ഉണ്ടെങ്കില്‍ ഉറപ്പായും അവര്‍ ഈ സ്വാദിഷ്ടമായ വിഭവം മുഴുവന്‍ അകത്താക്കും.

വെള്ള ആവോലി മീന്‍, തേങ്ങാപ്പാല്‍,സവാള, തക്കാളി, കുറച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട് എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ ഒഴിച്ച് തനി കേരള രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. നാവില്‍ വെള്ളമൂറുന്ന രുചികരമായ ഫിഷ്‌ മോളി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് ഇനി നമുക്ക് നോക്കാം.

Fish Curry in Coconut Milk

ആവശ്യമുള്ള സാധനങ്ങള്‍

6 ആവോലി മീന്‍
1 കഷ്ണം ഇഞ്ചി
8 അല്ലി വെളുത്തുള്ളി അരിഞ്ഞത്
1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്
1 ടീസ്പൂണ്‍ കടുക്
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ
1 കപ്പ്‌ തേങ്ങാപ്പാല്‍
2 വലുതായി അരിഞ്ഞ സവാള
6 അരി കളഞ്ഞ പച്ചമുളക്
3 വലുതായി അരിഞ്ഞ തക്കാളി
1/2 ടീസ്പൂണ്‍ മഞ്ഞപ്പൊടി
2 ചുള്ളി കറിവേപ്പില
1 ടീസ്പൂണ്‍ ഉപ്പ്

ഉണ്ടാക്കേണ്ട വിധം

കറിക്കൂട്ടുകള്‍ തയ്യാറാക്കുന്നതിന് മുന്‍പായി, ആവോലി മുള്ള് കളഞ്ഞ് കഷണങ്ങളായി നുറുക്കുക. അത് കഴിഞ്ഞ്, തേങ്ങ ചിരകി പിഴിഞ്ഞ് അരക്കപ്പ് കട്ടിത്തേങ്ങാപ്പാല്‍ എടുക്കുക. അതിന് ശേഷം വെള്ളം ചേര്‍ത്ത് അര കപ്പ്‌ വീതം രണ്ടാം പാലും മൂന്നാം പാലും എടുക്കുക.

ഒരു ചട്ടിയില്‍ എണ്ണയൊഴിച്ച് അടുപ്പില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം, വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പച്ചമുളകും സവാളയും തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് മഞ്ഞപ്പൊടി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിനുശേഷം മുറിച്ചുവച്ച മീന്‍ കഷണങ്ങളും മൂന്നാം പാലും ചേര്‍ക്കുക. ഇത് വേവാന്‍ വയ്ക്കുക. തീ കുറച്ച്, 3 മിനിറ്റ് നേരം തിളപ്പിക്കുക.

തിളച്ചതിനുശേഷം, ഉപ്പ്, കറിവേപ്പില, തക്കാളി, രണ്ടാം പാല്‍ എന്നിവ ചേര്‍ക്കുക. വീണ്ടും മൂന്ന് മിനിറ്റ് നേരം തിളപ്പിക്കുക. അതിനുശേഷം, ചട്ടി അടുപ്പില്‍ നിന്ന് എടുത്ത് ഒന്നാം പാല്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വീണ്ടും ചട്ടി അടുപ്പില്‍ വച്ച് ചെറുതീയില്‍ വീണ്ടും തിളപ്പിക്കുക. അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേര്‍ത്ത് സൂക്ഷിച്ച് ഇളക്കുക. സ്വാദിഷ്ടമായ ഫിഷ്മോളി തയ്യാര്‍. നല്ല ചൂടുള്ള ചോറിനൊപ്പം കൂട്ടി വേഗം തന്നെ കഴിച്ചോളൂ.

English summary

Fish Curry in Coconut Milk

Fish molee, one of the famous recipes of fish from Kerala. This yummy fish cuisine can be served with either rice or bread. Today you can prepare this in your house, for dinner or lunch.
Story first published: Monday, June 12, 2017, 17:29 [IST]
X
Desktop Bottom Promotion