For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രശസ്ത ചിക്കന്‍ വിഭവങ്ങള്‍

|

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കനോട് പ്രത്യക ഇഷ്ടം തന്നെയുണ്ടെന്നു പറയാം. ഇന്ത്യയിലാകട്ടെ, വിവിധയിനം ചിക്കന്‍ വിഭവങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

ചിക്കന്‍ വറുത്തും കറിയായും മസാലയായുമെല്ലാം ഉപയോഗിയ്ക്കാറുണ്ട്. ഇന്ത്യയില്‍ തന്നെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത വിധത്തിലെ ചിക്കന്‍ വിഭവങ്ങളുമുണ്ട്. ഇവയുടെ ചേരുവയും രുചിയുമെല്ലാം വ്യത്യസ്തമായിരിയ്ക്കുകയും ചെയ്യും.

ഇന്ത്യയിലെ പ്രശസ്തമായ ചിക്കന്‍ വിഭവങ്ങളെക്കുറിച്ചറിയൂ,

പഞ്ചാബി ചിക്കന്‍ മസാല

പഞ്ചാബി ചിക്കന്‍ മസാല

പഞ്ചാബി ചിക്കന്‍ മസാല ചിക്കന്‍ വിഭവങ്ങളില്‍ പ്രശസ്തമാണ്. പഞ്ചാബിലെ ബാംഗ്രയിലെ വിഭവമാണിത്. പഞ്ചാബി രുചി നല്‍കുന്ന ഗരം മസാലയാണ് ഈ കറിയുടെ കൂട്ട്.

മഹാരാഷ്ട്ര ചിക്കന്‍ കറി

മഹാരാഷ്ട്ര ചിക്കന്‍ കറി

മഹാരാഷ്ട്ര ചിക്കന്‍ കറിയും വളരെ പ്രസിദ്ധമാണ്. ഗോഡ മസാല എന്ന പ്രത്യേകയിനം മസാലയുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ചിക്കന്‍ രേഷാല

ചിക്കന്‍ രേഷാല

പ്രശസ്തമായ ബംഗാളി ചിക്കന്‍ കറിയാണ് ചിക്കന്‍ രേഷാല. കശുവണ്ടിപ്പരിപ്പ് അരച്ചു ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ഇതിനൊപ്പം പഞ്ചസാരയും തൈരും ഉപയോഗിയ്ക്കും.

നീല്‍ഗിരി ചിക്കന്‍ കോര്‍മ

നീല്‍ഗിരി ചിക്കന്‍ കോര്‍മ

തമിഴ്‌നാട്ടിലെ പ്രശസ്തമായ ചിക്കന്‍ വിഭവമാണ് നീല്‍ഗിരി ചിക്കന്‍ കോര്‍മ. തേങ്ങ, പുതിന, മല്ലി ്എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവമാണിത്.

കോരി റൊട്ടി

കോരി റൊട്ടി

മാംഗ്ലൂരിലെ തീരപ്രദേശങ്ങളില്‍ നിന്നുള്ള കറിയാണ കോരി. ചിക്കന്‍ എന്നാണ് കോരി എന്ന വാക്കിനര്‍ത്ഥം. മാംഗ്ലൂരിലെ കോരി റൊട്ടി വളരെ പ്രസിദ്ധമാണ്. അരി അരച്ചുണക്കിയാണ് കോരിയ്‌ക്കൊപ്പം കഴിയ്ക്കുന്ന റൊട്ടി തയ്യാറാക്കുന്നത്. അല്ലാതെ ഇത് സാധാരണ റൊട്ടിയല്ല.

മാംഗോ ചിക്കന്‍ കറി

മാംഗോ ചിക്കന്‍ കറി

ഗോവയില്‍ നിന്നുള്ള മാംഗോ ചിക്കന്‍ കറി പ്രസിദ്ധമാണ്. നല്ലപോലെ മൂത്ത മാങ്ങ ഉപയോഗിച്ചാണ് ഈ കറി തയ്യാറാക്കുന്നത്. മാങ്ങ ലഭിയ്ക്കുന്ന സീസണില്‍ മാത്രമാണ് ഇത് ലഭ്യമാകുക.

കൂര്‍ഗി ചിക്കന്‍ കറി

കൂര്‍ഗി ചിക്കന്‍ കറി

കൂര്‍ഗി ചിക്കന്‍ കറിയും വളരെ പ്രസിദ്ധമാണ്. തേങ്ങ ചേര്‍ത്താണ് ഈ കറി തയ്യാറാക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന ചേരുവകളും പ്രത്യേകതയുള്ളവയാണ്.

ചിക്കന്‍ ജോല്‍

ചിക്കന്‍ ജോല്‍

വെസ്റ്റ് ബംഗാളില്‍ നിന്നുള്ള വിഭവമാണ് ചിക്കന്‍ ജോല്‍. ഉരുളക്കിഴങ്ങു ചേര്‍ത്താണ് ഈ കറിയുണ്ടാക്കുന്നതെന്നതാണ് പ്രത്യേകത.

 നാട്ടുക്കൊടി പുളുസു

നാട്ടുക്കൊടി പുളുസു

ആന്ധ്രയില്‍ നിന്നുള്ള പ്രത്യേത തരം കോഴിക്കറിയാണ് നാട്ടുക്കൊടി പുളുസു. തേങ്ങയും പ്രത്യേകതരം മസാലകളുമാണ് ഇതിന് സ്വാദും നല്‍കുന്നത്.

വറുത്തരച്ച കോഴിക്കറി

വറുത്തരച്ച കോഴിക്കറി

വറുത്തരച്ച കോഴിക്കറി കേരളത്തിന്റെ മാത്രം പ്രത്യേകതയാണന്നുപറയാം. തേങ്ങയും മസാലകളും ഈ വിഭവത്തെ കൂടുതല്‍ സ്വാദുള്ളതാ്ക്കുന്നു.

English summary

Famous Indian Chicken Recipes

Coming to cuisines of chicken, it is one of the most versatile non vegetarian ingredients. Interestingly, Indian cuisine has some remarkable recipes for chicken which is sure to delight almost everyone. From Punjab to Chettinad, chicken goes through major variations and each one tastes better than the other.
 
 
Story first published: Friday, November 29, 2013, 11:33 [IST]
X
Desktop Bottom Promotion