മുട്ട-ഉരുളക്കിഴങ്ങു മസാല

Posted By:
Subscribe to Boldsky

മുട്ടയും ഉരുളക്കിഴങ്ങും ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു കറി തയ്യാറാക്കാം. ചപ്പാത്തിയ്ക്കും ചോറിനും ഒരുപോലെ തയ്യാറാക്കാവുന്ന ഒന്ന്.

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Egg Potato Masala

മുട്ട-4

ഉരുളക്കിഴങ്ങ്-2

സവാള-2

തക്കാളി-1

പച്ചമുളക്-4

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍

ഉപ്പ്

എണ്ണ

മല്ലിയില

മുട്ട, ഉരുളക്കിഴങ്ങ് എന്നിവ വേറെ വേറെ പുഴുങ്ങുക. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാള , പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ടു വഴറ്റുക.

ഇതിലേയ്ക്കു തക്കാളി ചേര്‍ത്തു വഴറ്റണം.

ഇതിലേയ്ക്കു മസാലപ്പൊടികളിട്ടു വഴറ്റുക. അല്‍പം വെള്ളവും ചേര്‍ക്കുക.

മുട്ട, ഉരുളക്കിഴങ്ങ് എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. അല്‍പനേരം വേവിച്ച് ഗ്രേവി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

English summary

Egg Potato Masala

Anday aloo ka sallan recipe is quite popular in India. This aloo egg curry recipe can be made easily. It is recipe of an egg curry made with potato.
Story first published: Tuesday, November 25, 2014, 13:09 [IST]