Just In
- 1 hr ago
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം
- 2 hrs ago
അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം
- 4 hrs ago
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം
- 5 hrs ago
കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം
Don't Miss
- News
ഗ്യാന്‍വാപ്പി കേസ്: മുസ്ലീം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച കേള്‍ക്കുമെന്ന് കോടതി
- Sports
IPL 2022: കിരീടമാര്‍ക്ക്? കൂടുതല്‍ പേരും റോയല്‍സിനൊപ്പം! പ്രവചനമറിയാം
- Finance
കെമിക്കല്‍, ഓട്ടോ ഓഹരികളിൽ 'ബെറ്റുവെച്ച്' വിദേശ ബ്രോക്കറേജുകള്‍; പറന്നുയരാന്‍ ടാറ്റ മോട്ടോര്‍സും!
- Movies
പണിയെടുക്കുന്നവര്‍ക്കും ഇവിടെ വിലയില്ലേ? റോബിനോട് പൊട്ടിത്തെറിച്ച് റോണ്സണ്
- Automobiles
ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti
- Travel
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
- Technology
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
രാത്രി ചപ്പാത്തിയ്ക്കൊപ്പം മുട്ടമസാല
മുട്ട കൊണ്ട് നിരവധി തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം. ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന വിഭവങ്ങളില്‍ ഒന്നാണ് മുട്ടമസാല. വെറും പത്ത് മിനിട്ട് കൊണ്ട് തയ്യാറാക്കാവുന്ന ഒരു കറിയാണ് ഇത്. മാത്രമല്ല അത്താഴത്തിന് ചപ്പാത്തിയ്ക്ക് നല്ലൊരു മുട്ടമസാല തയ്യാറാക്കാം.
ഉള്ളി തക്കാളി എന്നിവയ്ക്കൊപ്പം അല്പം മസാലയും ചേര്‍ത്താല്‍ മുട്ടമസാല ചേര്‍ക്കാം. എങ്ങനെ മുട്ടമസാല തയ്യാറാക്കാം വളരെ എളുപ്പത്തില്‍ എന്നു നോക്കാം. വെറും പത്ത് മിനിട്ട് കൊണ്ട് മുട്ടമസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട-
അഞ്ച്
എണ്ണം
പുഴുങ്ങിയത്
സവാള-
നാല്
പച്ചമുളക്-
രണ്ടെണ്ണം
തക്കാളി-
ഒന്ന്
കശുവണ്ടിപ്പരിപ്പ്-
10
എണ്ണം
മഞ്ഞള്‍പ്പൊടി-അര
ടീസ്പൂണ്‍
മുളക്
പൊടി-
ഒരു
ടീസ്പൂണ്‍
കുരുമുളക്
പൊടി-
കാല്
ടീസ്പൂണ്‍
മല്ലിപ്പൊടി-
അര
ടീസ്പൂണ്‍
ഗരം
മസാല-
രണ്ട്
നുള്ള്
ഇഞ്ചി,
വെളുത്തുള്ളി
പേസ്റ്റ്-
ഒരു
ടീസ്പൂണ്‍
കറുവപ്പട്ട,
ഗ്രാമ്പൂ,
പെരുംജീരകം,
എള്ള്-
ആവശ്യത്തിന്
ഉപ്പ്,
കടുക്,
എണ്ണ-
ആവശ്യത്തിന്
മല്ലിയില-
ഒരു
ടീസ്പൂണ്‍
വെണ്ണ-
ഒരു
ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
സവാള തക്കാളി, പച്ചമുളക് എന്നിവ കനം കുറച്ച് നീളത്തിലരിഞ്ഞ് വെയ്ക്കാം. ശേഷം ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, എലക്ക എന്നിവയിട്ട് മൂപ്പിക്കാം. സവാളയില്‍ അല്പമെടുത്ത് വഴറ്റിയെടുക്കാം. കാല് ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് വഴറ്റാം. ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.
പിന്നീട് കശുവണ്ടി കുതിര്‍ത്ത ശേഷം അത് അരച്ചെടുക്കാം. പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ബാക്കി വന്ന സവാള ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് പിന്നീട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് തക്കാളി ചേര്‍ത്ത ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേര്‍ത്ത് വഴറ്റാം. ഇത് മൂത്ത് വരുന്നത് വരെ ഇളക്കാം.
ശേഷം അരച്ച് വെച്ചിരിയ്ക്കുന്ന കൂട്ട് ചേര്‍ത്ത് ഇളക്കി കുറച്ച് വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ച് ചാറ് കുറുകി വരുമ്പോള്‍ എണ്ണ തെളിഞ്ഞ് വരും. ഇതിലേക്ക് മുട്ട ചേര്‍ക്കാം. പിന്നീട് തീ ഓഫ് ചെയ്ത ശേഷം ഒരു സ്പൂണ്‍ വെണ്ണ ചേര്‍ത്ത് മല്ലിയിലയും ചേര്‍ത്താല്‍ മുട്ടമസാല റെഡി.