For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെട്ടിനാട് സ്‌റ്റൈല്‍ മുട്ടക്കറി

|

മുട്ട പല രൂപത്തിലുണ്ടാക്കും. ഓംലറ്റാക്കാം, കറി വയ്ക്കാം, പുഴുങ്ങാം.

ചെട്ടിനാട് സ്റ്റൈലില്‍ മുട്ട എങ്ങനെ കറി വയ്ക്കുമെന്നു നോക്കൂ.

Egg

മുട്ട-3
സവാള-1
തക്കാളി-1
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട-അര ഇഞ്ച്
ഗ്രാമ്പൂ-1
ഉപ്പ്
മല്ലിയില
എണ്ണ
കറിവേപ്പില

മസാലയുണ്ടാക്കാന്‍

തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്-2
വെളുത്തുള്ളി-5
ഇഞ്ചി-ചെറിയ കഷ്ണം
മുഴുവന്‍ മല്ലി-അര ടേബിള്‍ സ്പൂണ്‍
കുരുമുളക്-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍

മുട്ട പുഴുങ്ങി വയ്ക്കുക. തോടു കളഞ്ഞ് രണ്ടാക്കി മുറിയ്ക്കുക.

അരപ്പിനുള്ളവ ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ഇത് ചൂടാറുമ്പോള്‍ നേര്‍മയായി അരച്ചെടുക്കണം.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇ്ഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റണം. പിന്നീട് തക്കാളി അരിഞ്ഞു ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം.

ഇത് നല്ലപോലെ വഴറ്റിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാല ഇതിലേക്കു ചേര്‍ത്തി ഇളക്കി അല്‍പസമയം വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി അല്‍പസസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാം.

English summary

Cooking, Nov Veg, Egg, Curry,Chettinadu, പാചകം, നോണ്‍ വെജ്, മുട്ട, കറി, ചെട്ടിനാട്‌

Egg is very healthy and widely used for preparing dishes in many cuisines. Have you heard about Chettinad recipes? Chettinad recipes are very popular in the Southern states of India,
Story first published: Wednesday, March 20, 2013, 12:18 [IST]
X
Desktop Bottom Promotion