For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കൻ റോസ്റ്റ് എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം

ചിക്കന്‍ വിഭവങ്ങളില്‍ വളരെ പ്രിയപ്പെട്ട ചിക്കന്‍ വിഭവമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കി നോക്കാം

|

റംസാൻ കാലത്തു ചിക്കൻ വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്. നോമ്പ് തുറക്കാൻ ചിക്കൻ നല്ല ഒരു ഭക്ഷണമാണ്.

റംസാൻ വ്രതസമയത്തു നിങ്ങളുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക .ശരീരത്തിന് പട്ടിണിയും അസ്വസ്ഥതയുമുള്ള കാലമാണിത്.

Easy Chicken Roast In A Pressure Cooker

ആവശ്യമായ ഘടകങ്ങൾ

ചിക്കൻ 1 കിലോ (വലിയ കഷണങ്ങളായി മുറിച്ചത് )
കുരുമുളക് 2 സ്പൂൺ
ബട്ടർ 2 സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
പച്ചമുളക് സോസ് 1 സ്പൂൺ
തക്കാളി കെച്ചപ്പ് 2 സ്പൂൺ
സോയ സോസ് 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ പൊരിക്കാൻ ആവശ്യത്തിന്

അലങ്കരിക്കാൻ

ചെറുതായി അരിഞ്ഞ ക്യാരറ്റ് 1 കപ്പ്
ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് 1 കപ്പ്
ബ്രോക്കോളി 1 കപ്പ്

തയ്യാറാക്കുന്ന രീതി

ചിക്കൻ വലിയ കഷണങ്ങളാക്കി നുറുക്കിയതാണെന്ന് ഉറപ്പ് വരുത്തുക .രണ്ടു മുഴുവൻ കാലുകളും നെഞ്ചിന്റെ ഭാഗവും കാണാൻ നല്ല ഭംഗിയുണ്ടാകും .പ്രഷർ കുക്കറിൽ ചിക്കൻ കഴുകി ഇടുക .അതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി ഫ്രഷായതോ കടയിൽ നിന്നും പൊടിച്ചത് വാങ്ങിയതോ ഉപയോഗിക്കാം .കുരുമുളക് പൊടി ചിക്കനിൽ നന്നായി പുരട്ടുക .മുളക് ,തക്കാളി ,സോയ സോസുകൾ ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കുക .

ഇനി അതിലേക്ക് വെണ്ണ ,വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഉപ്പുള്ള വെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിലേക്ക് അധികം ഉപ്പ് ചേർക്കേണ്ടതില്ല. സോസുകൾക്കും ഉപ്പുള്ളതിനാൽ രുചി നോക്കിയശേഷം ചേർത്താൽ മതി .വെള്ളം ചേർക്കാതെ കുക്കർ അടച്ചുവച്ചു വേവിക്കുക.

2 വിസിൽ വരും വരെ വേവിക്കുക .അപ്പോൾ ചിക്കൻ പകുതി വേവ് ആയിട്ടുണ്ടാകും. ചിക്കനെ വെള്ളമില്ലാതെ കുക്കറിൽ നിന്നും എടുത്തു മാറ്റുക. ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ ചിക്കൻ ഇട്ട് മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്യുക. ചിക്കൻ മുഴുവനായി വെന്തുകഴിയുമ്പോൾ കോരി മാറ്റുക.

അലങ്കരിക്കാൻ

ചെറുതായി അറിഞ്ഞ ക്യാരറ്റ് കുറച്ചു എണ്ണയിലിട്ട് വറുക്കുക. ക്രിസ്പി ആകുമ്പോൾ ക്യാരറ്റ് കോരി മാറ്റുക. അതുപോലെ ഉരുളക്കിഴങ്ങും ചെയ്തെടുക്കുക. അതിനുശേഷം ഒരു പാനിൽ രണ്ടു കപ്പ് വെള്ളമെടുക്കുക. നല്ല തിളച്ചതിനു ശേഷം ഉപ്പിട്ടിട്ട് ബ്രോക്കോളി അതിലേക്ക് ഇടുക. 2 മിനിറ്റ് അല്ലെങ്കിൽ ബ്രോക്കോളി ചെറിയ പച്ച നിറമാകുമ്പോൾ മാറ്റുക. ഒരു പാനിൽ വെണ്ണ ഇട്ട് ഉരുകുമ്പോൾ ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇടുക.

അതിന്റെ പച്ച മണം മാറുന്നതുവരെ വഴറ്റി അതിലേക്ക് ബ്രോക്കോളി ചേർത്ത് 5 മിനിറ്റ് വെണ്ണയിൽ വഴറ്റുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. ചിക്കൻ റോസ്റ്റിനായി ഒരു പാത്രത്തിൽ ചിക്കൻ എടുത്തു അതിലേക്ക് വേവിച്ചപ്പോഴുള്ള വെള്ളം ഒഴിക്കുക. അതിലേക്ക് ക്യാരറ്റും ഉരുളക്കിഴങ്ങും അലങ്കരിച്ചു വശങ്ങളിലായി വെണ്ണയിലിട്ട ബ്രോക്കോളിയും വയ്ക്കുക. എന്നിട്ട് ചൂടോടെ വിളമ്പുക.

English summary

Easy Chicken Roast In A Pressure Cooker

Chicken dishes are very popular during the Ramzan season. Chicken is a good food item to eat when breaking the fast.
X
Desktop Bottom Promotion