Just In
- 19 min ago മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
- 58 min ago രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
- 2 hrs ago ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- 3 hrs ago 30 വര്‍ഷത്തിന് ശേഷം രാജയോഗമാണ് ശനി നല്‍കുന്നത്: ഇതില്‍ വരുന്ന രാശിക്കാര്‍
Don't Miss
- Automobiles ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണെങ്കിലും 'സിമ്പിള്‍' കാര്‍ മതി! ബിഗ് ബോസ് താരത്തെ മനസ്സിലായോ?
- Sports IPL 2024: മുംബൈ, ആര്‍സിബി പാടുപെടും, പ്ലേ ഓഫ് ടിക്കറ്റെടുക്കുക ആരൊക്കെ? പരിശോധിക്കാം
- Movies ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- News 'മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്': കാസർകോട്ടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
കൂര്‍ക്കയിട്ട ഈസ്റ്റര്‍ ബീഫ് കറി
ബീഫ് നിരോധനം തകൃതിയായി നടക്കുന്ന കാലത്ത് ഈസ്റ്ററിന് തൃശ്ശൂര്‍ സ്പെഷ്യല്‍ ഈസ്റ്റര്‍ ബീഫ് കറിയായാലോ? ക്രിസ്ത്യാനികളുടെ സ്പെഷ്യല്‍ വിഭവമാണ് കൂര്‍ക്കയിട്ട ബീഫ് കറി. പ്രത്യേകിച്ച് ഈസ്റ്റര്‍ പോലുള്ള ആഘോഷ വേളകളില്‍.
ഈ ഈസ്റ്ററിന് രുചിയേറിയ കൂര്‍ക്കയിട്ട ബീഫ് കറിയാകട്ടെ സ്പെഷ്യല്‍. എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ്
ചെറിയ
കഷ്ണങ്ങളാക്കിയത്-
1
കിലോ
കൂര്‍ക്ക
തൊലി
കളഞ്ഞ്
അരിഞ്ഞത്-
500
ഗ്രാം
മഞ്ഞള്‍-
അര
ടീസ്പൂണ്‍
പച്ചമുളക്
നീളത്തില്‍
അരിഞ്ഞത്-7
എണ്ണം
ചുവന്നുള്ളി-
15
എണ്ണം
വെളുത്തുള്ളി-
20
അല്ലി
മുളക്
പൊടി-
രണ്ടര
സ്പൂണ്‍
മല്ലി-
3
ടീസ്പൂണ്‍
തേങ്ങ
ചിരവിയത്-
ഒന്ന്
വെളിച്ചെണ്ണ-
5
ടീസ്പൂണ്‍
കറുവപ്പട്ട-
2
കഷ്ണം
ഏലക്കായ-
4
എണ്ണം
ഗ്രാമ്പൂ-
6
എണ്ണം
പെരുഞ്ചീരകം-
1
ടീസ്പൂണ്‍
ഉപ്പ്-
പാകത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ്, മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം മഞ്ഞ നിറമാവുമ്പോള്‍ 10 അല്ലി ചുവന്നുള്ളിയും പകുതി എണ്ണം വെളുത്തുള്ളിയും ചേര്‍ത്തിളക്കുക.
കറുവപ്പട്ട, ഏലക്കായ, ഗ്രാമ്പു, പെരുഞ്ചീരകം മല്ലിയും ചേര്‍ത്തിളക്കുക. ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക. കുഴമ്പുരൂപത്തിലായിരിക്കണം അരച്ചെടുക്കാന്‍. പിന്നീട് കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക.
ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നുകഴിഞ്ഞാല്‍ വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ഇതു ചേര്‍ക്കുക. ബീഫ് കറി റെഡി