വൈവിധ്യമേറും പഞ്ചാബി വിഭവങ്ങള്‍

Posted By:
Subscribe to Boldsky

ഓരോ സംസ്ഥാനത്തേയും ഭക്ഷ്യവിഭവങ്ങള്‍ വ്യത്യസ്തമാണ്. വിഭവങ്ങള്‍ തയ്യാറാക്കുന്ന രീതിയും വിഭവങ്ങളുടെ പേരുമെല്ലാം വ്യത്യസ്തങ്ങള്‍ തന്നെ. പലരും തങ്ങളുടെ നാടിനേക്കാള്‍ മറുനാടന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്.

അച്ചാറി ഗോബി തയ്യാറാക്കാം

പഞ്ചാബി വിഭവങ്ങള്‍ സ്വാദിലും മസാല രുചിയിലുമെല്ലാം മികച്ചു നില്‍ക്കുന്നവയാണ്. പ്രസിദ്ധമായ ചില പഞ്ചാബി വിഭവങ്ങള്‍ കാണൂ,

 പഞ്ചാബി ചിക്കന്‍ മസാല

പഞ്ചാബി ചിക്കന്‍ മസാല

സ്വാദില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് പഞ്ചാബി ചിക്കന്‍ മസാല. ഇവിടെ നിന്നുള്ള ഗരം മസാലയാണ് ഈ സ്വാദു നല്‍കുന്നത്.

രാജ്മ കറി

രാജ്മ കറി

പഞ്ചാബി സ്റ്റൈലില്‍ തയ്യാറാക്കുന്ന രാജ്മ കറിയും വിശേഷരുചിയുള്ളതാണ്. മസാല രുചി വേറിട്ടു നില്‍ക്കുന്ന ഒന്നാണിത്.

പഞ്ചാബി എഗ് മസാല

പഞ്ചാബി എഗ് മസാല

പഞ്ചാബി എഗ് മസാലയും വായില്‍ വെള്ളമൂറിയ്ക്കുന്ന ഒരു വിഭവം ത്‌ന്നെ.

ദം ആലു അമൃതസരി

ദം ആലു അമൃതസരി

ബേബി പൊട്ടെറ്റോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒന്നാണ് ദം ആലു അമൃതസരി. കടുകെണ്ണയിലാണ് ഇത് പാകം ചെയ്യുന്നത്.

ചിക്കന്‍ ഭുണ

ചിക്കന്‍ ഭുണ

വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കുന്ന രുചി തുളുമ്പുന്ന ഒരു ചിക്കന്‍ വിഭവമാണ് ചിക്കന്‍ ഭുണ.

തന്തൂരി ഫിഷ് ടിക്ക

തന്തൂരി ഫിഷ് ടിക്ക

തന്തൂരി ഫിഷ് ടിക്ക അടിസ്ഥാനപരമായി ഒരു പഞ്ചാബി വിഭവമാണ്. സ്വാദും ആരോഗ്യവും ഒത്തിണങ്ങളുന്ന ഒരു വിഭവം.

സര്‍സോം കാ സാഗ് ക

സര്‍സോം കാ സാഗ് ക

സര്‍സോം കാ സാഗ് കടുകില അരച്ചുണ്ടാകുന്ന ഒരു വിഭവമാണ്. വളരെ ആരോഗ്യകരമായ ഒരു വിഭവം.

തന്തൂരി ഫിഷ് മസാല

തന്തൂരി ഫിഷ് മസാല

തന്തൂരി ഫിഷ് മസാലയാണ് സ്വാദിഷ്ടമായ മറ്റൊരു പഞ്ചാബി വിഭവം. ഗ്രില്‍ ചെയ്‌തെടുക്കുന്ന ഇത് രുചിലോകത്ത് വളരെ പേരുകേട്ടതാണ്.

മട്ടന്‍ സാഗ്‌വാല

മട്ടന്‍ സാഗ്‌വാല

പഞ്ചാബി രീതിയില്‍ തയ്യാറാക്കുന്ന മട്ടന്‍ മസാലയാണ് മട്ടന്‍ സാഗ്‌വാല.

രാജ്മ മഖ്‌നി

രാജ്മ മഖ്‌നി

രാജ്മ മഖ്‌നി സ്വദിഷ്ടമായ മറ്റൊരു പഞ്ചാബി വിഭവമാണ്.

കൊതിയൂറും മലയാളി വിഭവങ്ങള്‍

English summary

Different Punjabi Tastes

Pujabi Recipes are famous for its masala taste. Read on to know about more punjabi recipes,
Story first published: Saturday, March 8, 2014, 12:53 [IST]