തേങ്ങാപ്പാല്‍ ചേര്‍ത്ത് മുട്ടക്കറി

Posted By:
Subscribe to Boldsky

അത്താഴത്തിന് ചപ്പാത്തിയും ദോശയും പുട്ടും എല്ലാം തയ്യാറാക്കുന്നവര്‍ക്ക് ഒരല്‍പം കൂടി രുചിയും വ്യത്യസ്തതയും വേണമെങ്കില്‍ ഒരു വ്യത്യസ്തമായ മുട്ടക്കറിയായാലോ? അതെ നല്ല ഞെരിപ്പിന്‍ തേങ്ങാപ്പാലൊഴിച്ച മുട്ടക്കറി തയ്യാറാക്കാം. മുട്ടയായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുകയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

അപ്പം, ഇടിയപ്പം, എന്നിവയ്‌ക്കൊപ്പവും യാതൊരു വിധ സംശയവും കൂടാതെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ മുട്ടക്കറി. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Coconut milk egg curry

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട- നാലെണ്ണം

സവാള-മൂന്നെണ്ണം

തക്കാളി- മൂന്നെണ്ണം

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

പച്ചമുളക്- രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

മുളക് പൊടി- ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍

ഗരം മസാലപ്പൊടി- ഒന്നര ടീസ്പൂണ്‍

തേങ്ങാപ്പാല്‍- അരക്കപ്പ്

എണ്ണ- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

കോഴിമുട്ട നല്ലതു പോലെ പുഴുങ്ങി തോട് കളഞ്ഞ് വെയ്ക്കാം. പിന്നീട് ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിയ്ക്കുക. തക്കാളിയും സവാളയും അരിഞ്ഞ് പാനില്‍ എണ്ണ ചൂടാക്കി കടുക് വറുത്ത് കറിവേപ്പില, പച്ചമുളക് എന്നിവയോടൊപ്പം വഴറ്റിയെടുക്കാം. ശേഷം അതില്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കാം.

പൊടിയെല്ലാം നല്ലതു പോലെ മൂത്ത മണം വരുമ്പോള്‍ അതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കാം. കിഴങ്ങ് വെന്ത് നല്ലതു പോലെ ഉടയുന്ന പരുവത്തിലാകുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കാം. ശേഷം മുട്ടയിട്ട് ഒന്നിളക്കി വാങ്ങി മല്ലിയില തൂവുക.

English summary

Coconut milk egg curry

This simple curry is easier to make than meat curries, but still has plenty of protein. The coconut mil gives dishes rich and enhances the spices
Story first published: Thursday, May 25, 2017, 17:41 [IST]