ചിക്കന്‍ പുലാവ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

എന്നും ചോറുണ്ട് മടുത്തവര്‍ക്ക് ഇന്ന് അല്‍പം സ്‌പെഷ്യലായി ഒരു വിഭവം തയ്യാറാക്കാം. ചിക്കന്‍ പുലാവ്. നോണ്‍വെജ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ വിഭവമാണ് ചിക്കന്‍ പുലാവം. ചോറിന് ചോറുമുണ്ട് ചിക്കന് ചിക്കനുമുണ്ടാവും പുലാവില്‍.

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്ക് ചിക്കന്‍ പുലാവ് തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങളാകട്ടെ വളരെ നിസ്സാരവും. എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചിക്കന്‍ പുലാവ് തയ്യാറാക്കാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

chicken pulao recipe

ആവശ്യമുള്ള സാധനങ്ങള്‍

ബസുമതി അരി- ഒരു കപ്പ്

ഉള്ളി- രണ്ടെണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ്-രണ്ട് ടേബിള്‍ സ്പൂണ്‍

മുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍

പുതിനയില- ഒരു പിടി

മല്ലിയില- ഒരു പിടി

കറുവപ്പട്ട-അല്‍പം

ഏലക്കായ- നാലെണ്ണം

ജീരകം-ഒരു ടീസ്പൂണ്‍

ഉപ്പ- പാകത്തിന്

നെയ്യ്- മൂന്ന് ടേബിള്‍ സ്പൂണ്‍

വെള്ളം- പാകത്തിന്

മാരിനേറ്റ് ചെയ്യാന്‍

ചിക്കന്‍-അരക്കിലോ

തൈര്- ഒരു കപ്പ്

മുളക് പൊടി- രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

ജീരകപ്പൊടി- രു ടീസ്പൂണ്‍

ഗരം മസാല- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ എല്ലാം നല്ലതു പോലെ ചിക്കനില്‍ പുരട്ടി രു മണിക്കൂറോളം വെക്കുക. ബസുമതി അരി കുതിര്‍ത്ത ശേഷം ഊറ്റിയെടുത്ത് മാറ്റി വെക്കാം. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും കറുവപ്പട്ടയും ഏലക്കയും ഇടുക. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉള്ളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.

പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്കിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യാം. പിന്നീട് മല്ലി, പുതിനയില എന്നിവയും ചേര്‍ക്കാം. പിന്നീട് അരിയും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ക്കാം. നല്ലതു പോലെ 20 മിനിട്ടോളം വേവിക്കാം. വെള്ളം പൂര്‍ണമായും മാറിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കന്‍ പുലാവ് റെഡി.

English summary

chicken pulao recipe

How to make chicken pulao read on to know more about it.
Story first published: Friday, July 7, 2017, 12:22 [IST]
Subscribe Newsletter