For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ കറി, വിവിധ രുചികളില്‍

|

ചിക്കന്‍ വിഭവങ്ങള്‍ നോണ്‍ വെജിറ്റേറിയന്‍കാരുടെ പ്രിയപ്പെട്ട ഒന്നാണ്. പലതരത്തിലും ചിക്കന്‍ കറികളുണ്ടാക്കാം.

വറുത്ത വിഭവങ്ങള്‍ക്ക് രുചി കൂടുമെങ്കിലും എണ്ണയൊഴിവാക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം. വറുത്ത ചിക്കനേക്കാള്‍ ചിക്കന്‍ കറികള്‍ക്ക് പ്രാധാന്യമേറുന്നതും ഇതുകൊണ്ടു തന്നെ.

ഒരേ രുചിയില്‍ തന്നെയുള്ള ചിക്കന്‍ കറി കഴിച്ചു മടുത്തെങ്കില്‍ വ്യത്യസ്തമായ ചില ചിക്കന്‍ കറികള്‍ പരീക്ഷിച്ചു നോക്കൂ.

ധാബ സ്റ്റൈല്‍ ചിക്കന്‍ കറി

ധാബ സ്റ്റൈല്‍ ചിക്കന്‍ കറി

ധാബ സ്റ്റൈല്‍ ഭക്ഷണത്തോട് പ്രത്യേക ഇഷ്ടമുള്ളവരുണ്ട്. നാക്കിന് എരിവും പുളിയും നല്‍കുന്ന ഭക്ഷണം തന്നെയാണ് ധാബയുടെ പ്രധാന ആകര്‍ഷണവും. ധാബ സ്റ്റൈല്‍ ചിക്കന്‍ കറി ഉണ്ടാക്കി നോക്കൂ. എരിവുള്ള ഈ വിഭവം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.

ചിക്കന്‍ ടൊമാറ്റോ

ചിക്കന്‍ ടൊമാറ്റോ

ചിക്കന്‍ തക്കാളിക്കൂട്ടിലും ഉണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ.

ചിക്കന്‍ കോലാപുരി

ചിക്കന്‍ കോലാപുരി

ചിക്കന്‍ കോലാപുരി മസാലക്കൂട്ടുകള്‍ കൊണ്ട് സ്വാദിഷ്ടമായ ഒരു വിഭവമാണ്. എരിവുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കൂ,

എരിവൂറും ചിക്കന്‍ ഹൈദരാബാദി

എരിവൂറും ചിക്കന്‍ ഹൈദരാബാദി

നല്ല എരിവുള്ള ചിക്കന്‍ കഴിയ്ക്കണമെന്നുണ്ടോ, ചിക്കന്‍ ഹൈദരാബാദി പരീക്ഷിച്ചു നോക്കൂ. ആന്ധ്രാ വിഭവങ്ങള്‍ എരിവിന് പ്രസിദ്ധവുമാണ്.

ചിക്കന്‍ ടിക്ക മസാല

ചിക്കന്‍ ടിക്ക മസാല

ചിക്കന്‍ ഉപയോഗിച്ച് ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കി നോക്കൂ, വ്യത്യസ്തമായ ഒരു ചിക്കന്‍ വിഭവവുമാകും.

വറുത്തരച്ച കോഴിക്കറി

വറുത്തരച്ച കോഴിക്കറി

നാടന്‍ വിഭവങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്മലയാളികള്‍. ഇത് ചിക്കനായാലും മട്ടനായായും. ഇതാ തനി നാടന്‍ രുചിയില്‍ കോഴിക്കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. വറുത്തരച്ച കോഴിക്കറി.

സ്‌പെഷന്‍ ചിക്കന്‍ കറി

സ്‌പെഷന്‍ ചിക്കന്‍ കറി

അധികം ചേരുവകളൊന്നുമില്ലാതെ ഒരു ചിക്കന്‍ വിഭവം തയ്യാറാക്കണമെന്നുണ്ടോ. പാകം ചെയ്യുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുന്‍പേ കൂട്ടുകള്‍ തയ്യാറാക്കണമെന്നു മാത്രം.

ബന്‍ജാര ചിക്കന്‍

ബന്‍ജാര ചിക്കന്‍

പേരു കേള്‍ക്കാന്‍ സുഖമുള്ള പോലെ എളുപ്പത്തില്‍

ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ചിക്കന്‍ ലെഗ് കൊണ്ടാണ് ഇത് ഉണ്ടാക്കുകയെന്നു മാത്രം. ചിക്കന്‍ പ്രേമികള്‍ക്ക് എളുപ്പതില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്‌ ബന്‍ജാര ചിക്കന്‍.

മുളകിട്ട കോഴി

മുളകിട്ട കോഴി

കോഴിക്കറിക്ക് നാടന്‍ ചുവ നല്‍കിയാലോ. ഇതാ മുളകിട്ട കോഴി.

മുഗള്‍രുചി, ചിക്കന്‍ മുഗളായ്

മുഗള്‍രുചി, ചിക്കന്‍ മുഗളായ്

ചിക്കന്‍ കറിയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കണമെന്നുള്ളവര്‍ക്ക് ചിക്കന്‍ മുഗളായ് പരീക്ഷിച്ചു നോക്കാം.

ചിക്കന്‍ ഹലീം

ചിക്കന്‍ ഹലീം

ചിക്കന്‍ ഹലീം റംസാന്‍ കാലത്ത് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. സാധാരണ ഇത് തയ്യാറാക്കാന്‍ അല്‍പം സമയം പിടിക്കുമെങ്കിലും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ ഹലീം പാചകക്കുറിപ്പ് നോക്കൂ.

ചിക്കന്‍ ദോ പ്യാസ

ചിക്കന്‍ ദോ പ്യാസ

ചിക്കന്‍ ദോ പ്യാസ സവാള കൂടുതല്‍ ഉപയോഗിച്ചുള്ള ചിക്കന്‍ കറിയാണ്. ദോ എന്നാല്‍ രണ്ടെന്നും പ്യാസ എന്നാല്‍ സവാളയെന്നുമാണ് അര്‍ത്ഥം. ചിക്കനേക്കാള്‍ രണ്ടിരട്ടി സവാളയെന്നാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്.

സ്‌പെഷ്യല്‍ കടായ്‌ ചിക്കന്‍

സ്‌പെഷ്യല്‍ കടായ്‌ ചിക്കന്‍

റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ മാംസവിഭവങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്‌. നോമ്പു തുറയ്‌ക്കെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ ഒരു ദിവസം സ്‌പെഷ്യല്‍ കടായ്‌ ചിക്കന്‍ തയ്യാറാക്കാം

ഗ്രീന്‍ ചിക്കന്‍

ഗ്രീന്‍ ചിക്കന്‍

ബ്രൗണ്‍ നിറത്തില്‍, അല്ലെങ്കില്‍ ചുമപ്പു നിറത്തില്‍ അതുമല്ലെങ്കില്‍ സ്റ്റൂവിന്റെ ഇളം നിറത്തില്‍ ഒക്കെയാണ് നമ്മള്‍ ചിക്കന്‍ കറി കണ്ടുശീലിച്ചത്.ഇനി പച്ച നിറത്തിലെ ഒരു ചിക്കന്‍ കറി വച്ചു നോക്കൂ.

ഗ്രീന്‍ ചിക്കന്‍. മല്ലിയിലയാണ് ഈ കറിയ്ക്ക് പച്ചനിറം നല്‍കുന്നത്.

English summary

Chicken, Non Veg, Cooking, Recipe, ചിക്കന്‍, പാചകം, നോണ്‍വെജ്.

Chicken is a tasty non veg dish. It can be prepared in different style. See different style chicken recipes,
X
Desktop Bottom Promotion