ചിക്കന്‍ ചാപ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

ചിക്കന്‍ പല രുചിഭേദങ്ങളിലുണ്ട്. ചിക്കന്‍ ചാപ് ഒരു ബംഗാളി രുചിയാണ്. ജാതിയ്ക്ക ചേര്‍ത്തു തയ്യാറാക്കുന്ന ഒരു വിഭവം.

ചിക്കന്‍ ചാപ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Chickne

ചിക്കന്‍-അരക്കിലോ

സവാള-4

വെളുത്തുള്ളി-8

പച്ചമുളക്-4

തൈര്-1 കപ്പ്

മുളകുപൊടി-2 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍

ജാതിയ്ക്ക പോടിച്ചത്-1 ടീസ്പൂണ്‍

തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍

എണ്ണ-

ഉപ്പ്

ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക.

പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്‍ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്‍പം മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്‍ത്തിളക്കണം.

ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.

English summary

Chicken Chap Recipe

Chicken chaap is a very iconic Indian food recipe that is eaten with biriyani. It actually a Bengali recipe from the Eastern side of India. To try this Indian recipe at home, you need just about half an hour. Read on for recipe..
Story first published: Friday, September 26, 2014, 13:43 [IST]