ചെട്ടിനാട്‌ സ്‌റ്റൈലില്‍ ചിക്കന്‍വറുത്തത്‌

Posted By:
Subscribe to Boldsky

ചെട്ടിനാട്‌ വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്‌. പ്രത്യേകിച്ചു നോണ്‍വെജ്‌ വിഭവങ്ങള്‍. ചിക്കന്‍ വിഭവങ്ങളില്‍ ചെട്ടിനാട്‌ രുചി മികച്ചു നില്‍ക്കും.

ഇതാ, ചിക്കന്‍ വറുത്തത്‌ ചെട്ടിനാട്‌ സ്‌റ്റൈലില്‍.

CHICKEN

ചേരുവകള്‍

ചിക്കന്‍ -1 കിലോ

വെളുത്തുള്ളി-6 ഇഞ്ചി-1 കഷ്ണം

ജീരകം, പെരുഞ്ചീരകം - 1 സ്പൂണ്‍

മല്ലിപ്പൊടി, മുളക് പൊടി, കുരുമുളകു പൊടി -1 സ്പൂണ്‍ ഗ്രാമ്പൂ, ഏലയ്ക്ക-രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

വറുക്കാന്‍

സവാള-2 (നീളത്തില്‍ അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി അരച്ചത്-1 സ്പൂണ്‍

ഉണക്കമുളക്-4 എണ്ണം

കറിവേപ്പില,

എണ്ണ

കോഴി കഴുകി നാരങ്ങാനീരും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വയ്ക്കുക. ചേരുവകള്‍ ഒരുമിച്ച് അരച്ച് പേസ്റ്റാക്കി ഇറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം.

പിന്നീട് പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാള, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഉള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ചേര്‍ത്തിളിക്കി വേവിക്കുക. വെള്ളം ആവശ്യമെങ്കില്‍ മാത്രം അല്‍പം ചേര്‍ക്കുക.

ഇറച്ചി നല്ലപോലെ വെന്ത് വെള്ളം മുഴുവന്‍ പോയ ശേഷം വാങ്ങി വയ്ക്കുക.

മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ബാക്കി സവാളയും ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് പാകമായ ഇറച്ചിയില്‍ ചേര്‍ക്കുക.

സ്വാദുള്ള ഈ ചെട്ടിനാട് ചിക്കന്‍ വറുവല്‍ ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പവും കഴിയ്ക്കാം.

Read more about: chicken, ചിക്കന്‍
English summary

Chettinadu Style Chicken Fry

Here is a tasty recipe of Chicken Fry In Chettinadu Style. Read more and try this,
Story first published: Tuesday, February 17, 2015, 18:12 [IST]
Subscribe Newsletter