For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെട്ടിനാട് സ്‌റ്റൈല്‍ മീന്‍ കറി

|

ചെട്ടിനാട് സ്റ്റൈല്‍ വിഭവങ്ങള്‍ വളരെ പ്രസിദ്ധമാണ്. എരിവാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. തമിഴ്‌നാടിന്റെ തനത് ശൈലിയാണെങ്കിലും മറ്റു പലയിടങ്ങളിലും ചെട്ടിനാട് വിഭവങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന് ആസ്വാദകരും ഏറെയാണ്.

ഇതാ, ചെട്ടിനാട് സ്‌റ്റൈല്‍ മീന്‍കറി. അയിലയാണ് ഇതുണ്ടാക്കാന്‍ കൂടുതല്‍ നല്ലത്.

Fish Curry

അയില-5
സവാള-1
തക്കാളി-2
പുളി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ചുവന്നുള്ളി-7
വെളുത്തുള്ളി-3
ഉലുവ-1 ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
മല്ലിയില
ഉപ്പ്
എണ്ണ

പെരുഞ്ചീരകം, തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് അരയ്ക്കുക.

പുളി വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് സവാളയിട്ടു വഴറ്റുക. പിന്നീട് ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റണം. ഇത് ചൂടാറുമ്പോള്‍ അരച്ചെടുക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കണം. ഇതിലേക്ക് ബാക്കിയുള്ള ഒരു തക്കാളി അരിഞ്ഞു ചേര്‍ക്കണം. അരച്ചു വച്ചിരിക്കുന്ന എല്ലാം കൂട്ടുകളും മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക. പുളിവെള്ളവും ഒഴിയ്ക്കാം. പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കാം. മീന്‍ വെന്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില അരിഞ്ഞു ചേര്‍ത്ത് ഉപയോഗിക്കാം.

ചോറിനൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ കറിയാണിത്.

മേമ്പൊടി

മണ്‍ചട്ടിയില്‍ ഇതുണ്ടാക്കിയാല്‍ രുചി കൂടും

English summary

Chettinadu Fish Curry, Non Veg, Cooking, മീന്‍, മത്സ്യം, ചെട്ടിനാട് മീന്‍ കറി, ഫിഷ് കറി, പാചകം, നോണ്‍വെജ്

Chettinad style recipes are a trademark of Tamil Nadu. Many tamil recieps are prepared in the spicy and delicious chettinad style. Chettinad cuisine is not only famous in Tamil Nadu but also in other parts of the country.
 
 
Story first published: Tuesday, January 29, 2013, 14:13 [IST]
X
Desktop Bottom Promotion