Just In
Don't Miss
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ചെട്ടിനാട് മട്ടണ്‍ കറി
ചെട്ടിനാട് മട്ടണ്‍ കറിയാണ് ഇന്നത്തെ ഉച്ചയൂണിന്റെ സ്പെഷ്യല്‍ വിഭവം. മട്ടണ്‍ വിഭവങ്ങളെല്ലാം തന്നെ നമ്മുടെ ഊണുമുറിയിലേക്ക് കടന്നു വരുന്ന പ്രത്യേക അതിഥികളാണ്. അതുകൊണ്ട് തന്നെ ഇത്തവണ സ്പെഷ്യല്‍ മട്ടണ്‍ വിഭവമായ ചെട്ടിനാട് മട്ടണ്‍ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍-
1
കിലോ
സവാള-
2
എണ്ണം
തക്കാളി-
2
എണ്ണം
തേങ്ങാപ്പാല്‍-
ഒന്നരക്കപ്പ്
ഇഞ്ചി-
ഒരു
വലിയ
കഷ്ണം
വെളുത്തുള്ളി-
10
അല്ലി
മഞ്ഞള്‍പ്പൊടി-
1
ടീസ്പൂണ്‍
മുളക്
പൊടി-
2
ടീസ്പൂണ്‍
മല്ലിപ്പൊടി-
1
ടീസ്പൂ്ണ്
കുരുമുളക്
പൊടി-
അര
ടീസ്പൂണ്‍
ജീരകം-
1
ടീസ്പൂണ്‍
ഗ്രാമ്പൂ-
4
എണ്ണം
കറുകപ്പട്ട-
1
കഷ്ണം
പെരുംജീരകം-
1
ടീസ്പൂണ്‍
കറിവേപ്പില-
രണ്ട്
തണ്ട്
എണ്ണ-
പാകത്തിന്
തയ്യാറാക്കുന്ന വിധം
മട്ടണ്‍ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി, കറുകപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയെല്ലാം നന്നായി അരയ്ക്കുക. പച്ചക്കറികളെല്ലാം അരിയുക. എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് തക്കാളിയും കറിവേപ്പിലയും ചേര്‍ക്കുക. അതിനു ശേഷം അരച്ചു വെച്ചിരിയ്ക്കുന്ന ചേരുവയും ചേര്‍ത്ത് വഴറ്റുക.
ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവപം ചേര്‍ത്ത് വേവിക്കാം. നന്നായി വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് അല്പ നേരം കൂടി ചേര്‍ത്ത് തിളപ്പിക്കാം. അതിനു ശേഷം വാങ്ങിവെച്ച് ഉപയോഗിക്കാം