For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ബട്ടര്‍ കീമ മസാല തയ്യാറാക്കാം

|

മട്ടന്‍, ബട്ടര്‍, തൈര് എന്നിവ പ്രധാന ചേരുവകളായി വരുന്ന ബട്ടര്‍ കീമ മസാല റംസാന് പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ്.

ഇതുണ്ടാക്കാന്‍ മിന്‍സ് ചെയ്ത, അതായത് നുറുക്കുകളാക്കിയ മട്ടനാണ് ഉപയോഗിയ്ക്കാറ്.

ബട്ടര്‍ കീമ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

keema1

മട്ടന്‍-1 കിലോ
ബട്ടര്‍-1 കപ്പ്
തൈര്-500 ഗ്രാം
സവാള-3
തക്കാളി-1
ഗ്രാമ്പൂ-3
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-6
വയനയില-2
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിയില

ഒരു പാനില്‍ അല്‍പം ബട്ടര്‍ ചൂടാക്കി മുഴുവന്‍ മസാലകള്‍ ചേര്‍ത്തു മൂപ്പിയ്ക്കുക. പച്ചമുളക്, സവാള എന്നിവ ചേര്‍ത്തു വഴറ്റുകയും വേണം.

keema 2

പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്ക്ണം. തക്കാളിയും ചേര്‍ത്തിളക്കുക. മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക.

മറ്റൊരു പാനില്‍ അല്‍പം ഓയില്‍ ചേര്‍ത്ത് കീമ നല്ലപോലെ ഇളക്കി അല്‍പസമയം വേവിയ്ക്കുക.

ഒരുവിധം വേവായിക്കഴിയുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്തിളക്കണം.

keema 3

അല്‍പനേരം ഇളക്കി വേവിച്ച ശേഷം മല്ലിയില ചേര്‍ത്തലങ്കരിയ്ക്കുക. ചിക്കന്‍ ബട്ടര്‍ മസാല തയ്യാറാക്കൂ

Read more about: ramadan ramzan non veg
English summary

Butter Keema Masala For Ramadan

Keema butter masala is one of the best ramazan recipes to have in iftaar. Dahi is also added for taste. Here is the recipe and method of prep ration of butter keema masala,
Story first published: Saturday, July 11, 2015, 8:07 [IST]
X
Desktop Bottom Promotion