For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാണ്ടി ചിക്കന്‍ റെസിപ്പി

|

ചിക്കന്‍ പല രുചികളിലും ഉണ്ടാക്കാം. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും മദ്യവിഭാഗത്തില്‍ പെ്ട്ട ബ്രാണ്ടി ഉപയോഗിച്ചും ചിക്കന്‍ തയ്യാറാക്കാം.

മൊരിഞ്ഞ ചിക്കന്‍ തയ്യാറാക്കൂമൊരിഞ്ഞ ചിക്കന്‍ തയ്യാറാക്കൂ

ബ്രാണ്ടി ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,പ്രത്യേകിച്ച് വാലന്റൈന്‍സ് ഡെ അടുത്തു വരുന്ന സാഹചര്യത്തില്‍

Brandy Chicken Recipe

ചിക്കന്‍- അരക്കിലോ
മൈദ- ഒന്നര കപ്പ്
ചിക്കന്‍ ബ്രോത്ത്-1 കപ്പ്
ബ്രാണ്ടി- കാല്‍ കപ്പ്
ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാ നീര്-1
ഒലീവ് ഓയില്‍- 4 ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
പാര്‍സ്ലെ
ഉപ്പ്

ചിക്കന്‍ കഴുകി വൃത്തിയാക്കി അല്‍പം ഉപ്പും ചെറുനാരങ്ങാനീരും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.

ഇത് പിന്നീട് ഒലീവ് ഓയിലില്‍ വറുത്തെടുക്കണം. ചിക്കന്‍ ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ബ്രോത്ത് ചേര്‍ക്കുക.

ചിക്കന്‍ ബ്രോത്ത് നല്ലപോലെ തിളയ്ക്കുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള ചെറുനാരങ്ങാനീര്, ബട്ടര്‍, അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം കുറഞ്ഞ തീയില്‍ വേവിച്ചെടുക്കണം.

ഇതിനു ശേഷം ഇതിലേക്ക് മൈദ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വേവിയ്ക്കുക.ചിക്കന്‍ വെന്ത് മൈദ പിടിച്ചു കഴിയുമ്പോള്‍ ബ്രാണ്ടി ചേര്‍ത്തിളക്കുക. മൂന്നു മിനിറ്റ് നല്ലപോലെ ഇളക്കി വേവിയ്ക്കുക.

ചിക്കന്‍ നല്ലപോലെ വെന്തു കുറുകി വറ്റിക്കഴിയുമ്പോള്‍ അരിഞ്ഞ പാര്‍സ്ലെ ചേര്‍ത്ത് ഉപയോഗിക്കാം.

ബ്രാണ്ടി ചിക്കന്‍ റെസിപ്പി, പാചകക്കുറിപ്പ്, നോണ്‍ വെജ്, പാചകം

English summary

Brandy Chicken Recipe

Have you tried the brandy chicken recipe? This is one of the best chicken recipes you can try out on a Thursday evening. The brandy chicken recipe is easy
Story first published: Monday, February 10, 2014, 13:04 [IST]
X
Desktop Bottom Promotion