ബീഫ് വരട്ടിയത്, കുട്ടനാടന്‍ സ്റ്റൈല്‍!!

Posted By:
Subscribe to Boldsky

കെട്ടുവള്ളങ്ങളുടെ നാടായ കുട്ടനാട്ടിലെ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്.

കുട്ടനാടന്‍ സ്റ്റൈലില്‍ ബീഫ് വരട്ടുന്നത് എങ്ങനെയാണെന്നു നോക്കൂ,

Beef

ബീഫ്-അരക്കിലോ

സവാള-2

ഇഞ്ചി-ഒരു കഷ്ണം ചതച്ചത്

വെളുത്തുള്ളി-8 അല്ലി ചതച്ചത്

കൊല്ലമുളക്-7

മുഴുവന്‍ മല്ലി-2 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

പെരുഞ്ചീരകപ്പൊടി-1 ടീസ്പൂണ്‍

തേങ്ങാക്കൊത്ത്-അരക്കപ്പ്

വെളിച്ചെണ്ണ

കറിവേപ്പില

ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വയ്ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ഇതിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിയ്ക്കുക. തേങ്ങ ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുക്കാല്‍ ഭാഗം വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിയ്ക്കണം. പിന്നീട് സവാള ചേര്‍ത്തിളക്കുക.

സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകും മല്ലിയും പൊടിച്ചതും ഗരം മസാലയും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കുക. അല്‍പം വെള്ളവുമാകാം. ബീഫില്‍ മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ മുകളില്‍ അല്‍പം കൂടി ഗരം മസാല, പെരുഞ്ചീരകപ്പൊടി, കറിവേപ്പില എന്നിവയിട്ട് ഇളക്കാം. അല്‍പം വെളിച്ചെണ്ണ മുകളില്‍ തൂവാം.

ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിച്ച് ഉപയോഗിയ്ക്കാം.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: beef ബീഫ്
English summary

Beef Varattiyathu Kuttanadan Style

Here is a authentic Kuttanadan recipe of Beef Varattiyathu. Try this,