ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം

Posted By:
Subscribe to Boldsky

ബീഫ് വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാലും മലയാളിക്ക് ന്നെും പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങള്‍. ബീഫിന്റെ കാര്യത്തിലും വിവിധ രുചിവൈവിധ്യങ്ങള്‍ക്ക് നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കാറുണ്ട്. ബീഫ് ഡ്രൈഫ്രൈ തയ്യാറാക്കാം.

വളരെ എളുപ്പത്തില്‍ എങ്ങനെ ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം. വളരെ സ്വാദിഷ്ഠമായ രീതിയില്‍ ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമാവുന്ന ഒന്നാണ് ബീഫ് ഡ്രൈ ഫ്രൈ.

Beef Dry Fry recipe

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്- അരക്കിലോ

ഇഞ്ചി ചതച്ചത്- അല്‍പം

വെളുത്തുള്ളി- പത്തെണ്ണം

ചെറിയ ഉള്ളി- പത്തെണ്ണം

മുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- മുക്കാല് ടേബിള്‍ സ്പൂണ്‍

ഗരം മസാല- ഒരു ടീസ്പൂണ്‍

വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ്- അര ടീസ്പൂണ്‍

തേങ്ങക്കൊത്ത്- അല്‍പം

കറിവേപ്പില- പാകത്തിന്

വറുക്കാന്‍ ചേര്‍ക്കേണ്ട ചേരുവകള്‍

സവാള-രണ്ടെണ്ണം

തേങ്ങാക്കൊത്ത്- ആവശ്യത്തിന്

കറിവേപ്പില- മൂന്ന് കതിര്

പെരുംജീരകം- ഒന്നര ടീസ്പൂണ്‍

കുരുമുളക്- ഒന്നര ടീസ്പൂണ്‍

ഏലക്ക- രണ്ടെണ്ണം

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് എല്ലാം ചേരുവകളും ചേര്‍ത്ത് നല്ലതു പോലെ തിരുമ്മി അരമണിക്കൂര്‍ വെക്കുക.പിന്നീട് അടുപ്പില്‍ വെച്ച് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ ശേഷം വേണം ഫ്രൈ ചെയ്‌തെടുക്കാന്‍.

വറുത്തെടുക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ചൂടാക്കി കറിവേപ്പില, ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇത് മാറ്റി വെച്ച്. ചട്ടിയില്‍ അല്‍പം എണ്ണ ഒഴിച്ച് വാങ്ങിവെച്ച ബീഫ് എടുത്ത് എണ്ണയില്‍ അല്‍പാല്‍പമായി ഇട്ട് വറുത്തെടുക്കാം. വറുത്തെടുത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് വഴറ്റി വെച്ച സവാളയും മറ്റും ചേര്‍ക്കാം. സ്വാദിഷ്ഠമായ ബീഫ് ഡ്രൈ ഫ്രൈ റെഡി.

English summary

Beef Dry Fry recipe

Beef dry fry is an awesome side dish. This deeply fried dish ia good to taste. and easily prepared.
Subscribe Newsletter