റംസാന് അഫ്ഗാനി ചിക്കന്‍ പുലാവ്

Posted By:
Subscribe to Boldsky

റംസാന് പരീക്ഷിയ്ക്കാവുന്ന വിഭവങ്ങള്‍ പലതുണ്ട്. നോണ്‍ വെജിറ്റേറിയനും വെജിറ്റേറിയനുമെല്ലാം ഇതില്‍ പെടും.

റംസാന് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് അഫ്ഗാനി ചിക്കന്‍ പുലാവ്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Afghani Chicken Pulao

ചിക്കന്‍-1 കിലോ

അരി-3 കപ്പ്

സവാള-3

തക്കാളി-3

ഇഞ്ചി അരിഞ്ഞത്- 1 ടീസ്പൂണ്‍

വെളുത്തുള്ളി-5

ഏലയ്ക്ക-5

മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍

ജീരകം-1 ടീസ്പൂണ്‍

ഗ്രാമ്പൂ-4

മുളകുപൊടി- 1 ടീസ്പൂണ്‍

കറുവാപ്പട്ട-ഒരു കഷ്ണം

പച്ചമുളക്-3

ഉണക്കമുന്തിരി

ചിക്കന്‍, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, കറുവാപ്പട്ട, പകുതി സവാള, മുഴുവന്‍ മല്ലി, ഏലയ്ക്ക, ഉപ്പ് വെള്ളം എന്നിവ 5 കപ്പ് വെള്ളം ചേര്‍ത്ത് അര മണിക്കൂര്‍ വേവിയ്ക്കുക.

ചിക്കന്‍ വേവിച്ച വെള്ളത്തില്‍ (ചിക്കന്‍ സ്റ്റോക്ക്) നിന്നും വെന്ത ചിക്കന്‍ കൂട്ട് മാറ്റി വയ്ക്കുക.

വെള്ളം അഞ്ചു കപ്പില്‍ കൂടുതലെങ്കില്‍ വീണ്ടും തിളപ്പിച്ചു വറ്റിച്ച് 5 കപ്പാക്കണം.

ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് സവാള വഴറ്റുക. ഇതിലേയ്ക്ക് തക്കാളി, പച്ചമുളക്, , മുളകുപൊടി, ജീരകം എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് ചിക്കന്‍ കൂട്ട് ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ചിക്കന്‍ സ്റ്റോക്കും അരിയും ചേര്‍ത്തിളക്കുക.

ഇത് അടച്ചുവച്ച് വേവിയ്ക്കുക.

വെന്തു വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഇത് വാങ്ങി ഉണക്കമുന്തിരി വറുത്തതു കൊണ്ട് അലങ്കരിയ്ക്കാം.റംസാന് ബട്ടര്‍ കീമ മസാല തയ്യാറാക്കാം

English summary

Afghani Chicken Pulao

Afghani chicken pulao recipe is a famous dish that can be relished in the holy month of Ramazan. Have this dish at iftar time as this is one of the tasty recipe,
Story first published: Saturday, July 18, 2015, 9:30 [IST]