Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
സൂപ്പര്‍ ടേസ്റ്റില്‍ എളുപ്പത്തില്‍ തയ്യാറാക്കാം വറുത്തരച്ച നാടന്‍ മുട്ടക്കറി
പാചകം ചെയ്യുന്നവര്‍ക്കെല്ലാം എപ്പോഴും തലവേദന ഉണ്ടാക്കുന്നതാണ് എന്ത് കറിയുണ്ടാക്കണം, എങ്ങനെയുണ്ടാക്കണം, എന്നും ഒരേ കറി തന്നെ വേണോ എന്നുള്ളതെല്ലാം. പലപ്പോഴും കറിയുണ്ടാക്കുക എന്നത് തന്നെ വളരെ മെനക്കേടുള്ള ഒരു പണിയായി കണക്കാക്കുന്ന ചിലരെങ്കിലും ഉണ്ട്. പാചകം ഇഷ്ടപ്പെടുന്നവര്‍ക്ക് ധാരാളം സമയം അടുക്കളയില്‍ ചിലവാക്കാം. എന്നാല്‍ പാചകം എങ്ങനെയെങ്കിലും തീര്‍ത്ത് ഇറങ്ങിയാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് അല്പം കഷ്ടപ്പെടുന്നത്. എന്നാല്‍ ഇനി അത്തരത്തിലുള്ള ഒരു കണ്‍ഫ്യൂഷന്റെ ആവശ്യമില്ല.
കാരണം അത്ര എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് വറുത്തരച്ച നാടന്‍ മുട്ടക്കറി. ചപ്പാത്തിക്കും ചോറിനും എല്ലാം ഒരുപോലെ കൂട്ടാവുന്ന ഒന്നാണ് എന്നതിനാല്‍ അധികം കഷ്ടപ്പെടേണ്ടി വരില്ല. ബാച്ചിലേഴ്സിനെല്ലാം മൂന്ന് നാല് മുട്ടയുണ്ടെങ്കില്‍ നല്ല കിടിലന്‍ ടേസ്റ്റില്‍ തയ്യാറാക്കാം വറുത്തരച്ച നാടന്‍ മുട്ടക്കറി. എങ്ങനെ സൂപ്പര്‍ ടേസ്റ്റില്‍ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
മുട്ട - 6
സവാള - 2
തക്കാളി -2
ചെറിയ ഉള്ളി- 3
വെളുത്തുള്ളി - 6
ഇഞ്ചി - ഒരു കഷ്ണം
നാളികേരം -1 കപ്പ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞപൊടി - കാല് ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ -പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
കറുവപ്പട്ട, ഏലക്ക, പെരുംജീരകം
തയ്യാറാക്കുന്ന വിധം
* ആദ്യം തന്നെ മുട്ടയെല്ലാം പുഴുങ്ങി തോട് കളഞ്ഞ് നടുവേ കീറി
വെക്കണം
* ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് പട്ട, 2 ഗ്രാമ്പു, 1 ഏലക്ക, അര
സ്പൂണ്‍ പെരുംജീരകം പൊട്ടിച്ചു ചെറിയ ഉള്ളി, വെളുത്തുളി 2 എണ്ണവും,
ഒരു ചെറിയ ഇഞ്ചി കഷ്ണവും മുറിച്ച് നല്ലതുപോലെ വഴറ്റിയെടുക്കുക.
* പിന്നീട് ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത്
വരെ വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള മസാലപ്പൊടികള്‍
ചേര്‍ക്കാവുന്നതാണ്.
* ചൂടാറി കഴിഞ്ഞാല്‍ ഇത് വെണ്ണ പോലെ അരച്ചെടുക്കേണ്ടതാണ്
* പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള , പച്ചമുളക് വാട്ടുക, ബാക്കി
വെളുത്തുള്ളി ഇഞ്ചി എന്നിവ നല്ലതുപോലെ ചതച്ചു ചേര്‍ക്കണം
* പിന്നീട് തക്കാളി ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് തക്കാളി
വേവുന്നത് വരെ വേവിച്ചെടുക്കുക
* ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് 1
കപ്പ് വെള്ളം കൂടെ ഒഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കണം.
* പതിനഞ്ച് മിനിറ്റിന് ശേഷം കറിയില്‍ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍
അതിലേക്ക് ആവശ്യമെങ്കില്‍ ഒരു കഷ്ണം ചെറിയ ശര്‍ക്കര
ചേര്‍ക്കാവുന്നതാണ്.
* പിന്നീട് മുട്ട ചേര്‍ത്ത് 2-3 മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത്
കറിവേപ്പില ചേര്‍ക്കാവുന്നതാണ്. നല്ല മുട്ടക്കറി തയ്യാര്‍....
PC: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
