Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇഡ്ഡലിക്കും ദോശക്കും ഇനി പരീക്ഷിക്കാം മൈസൂര്‍ ചട്നിയും
നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു ചട്നിയാണ് മൈസൂര്‍ ചട്നി. അത് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിന്റെ സ്വാദ് തന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.. സ്ഥിരമായി തേങ്ങ ചട്നിയും, തക്കാളി ചട്നിയും എല്ലാം കൂട്ടി മടുത്തോ? എന്നാല്‍ ഇനി നിങ്ങള്‍ക്ക് അല്പം വ്യത്യസ്തതയുള്ള മൈസൂര്‍ ചട്നി തയ്യാറാക്കാം. ഇത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന് മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ വളരെ സിംപിളായി നമുക്ക് ഇനി മൈസൂര്‍ ചട്നി തയ്യാറാക്കാം. അതിന് വേണ്ടി അധികം സമയവും അടുക്കളയില്‍ ചിലവാക്കേണ്ടതില്ല. തേങ്ങാച്ചട്നിയേക്കാള് എളുപ്പത്തില്‍ നമുക്ക് മൈസൂര്‍ ചട്നി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍:
* നെയ്യ് - 3 ടീസ്പൂണ്‍
* ചെറുപയര്‍ - 1 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
* മല്ലി - 1 ടീസ്പൂണ്‍
* ജീരകം - 1 ടീസ്പൂണ്‍
* വെളുത്തുള്ളി - 10 അല്ലി
* ഉള്ളി - 10
* പച്ചമുളക് - 3
* തക്കാളി - 2
* പുതിന - 1 പിടി
* എള്ള് - 1 ടീസ്പൂണ്‍
* തേങ്ങ - 1/4 കപ്പ്
* പുളി - 1 ചെറിയ കഷണം
* ഉപ്പ് - ആവശ്യത്തിന്
താളിക്കുന്നതിന്...
* നെയ്യ് - 3 ടീസ്പൂണ്‍
* കടുക് - 1/2 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂണ്‍
* കറിവേപ്പില - അല്പം
* ചുവന്ന മുളക്- 2 എണ്ണം
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി
ചെറുപയര്‍ പരിപ്പ്, ഉഴുന്ന്, ജീരകം, മല്ലി എന്നിവ ചേര്‍ത്ത് നന്നായി
വഴറ്റുക.
* ശേഷം വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക.
* അടുത്തതായി പച്ചമുളക് ചേര്‍ക്കാവുന്നതാണ്, ഇത് നന്നായി വഴറ്റിയതിന്
ശേഷം തക്കാളി ചേര്‍ത്ത് ചെറുതായി വഴറ്റുക.
* പിന്നീട് ഇതിലേക്ക് പുതിന, എള്ള് എന്നിവ ചേര്‍ത്ത് അല്പ സമയം
വഴറ്റിയെടുക്കാം
* പിന്നീട് അരച്ച് വെച്ച തേങ്ങയും പുളിയും ചേര്‍ത്ത് നല്ലതുപോലെ
വഴറ്റി തണുപ്പിക്കാം
* പിന്നീട് വറുത്ത ചേരുവകള്‍ മിക്സര്‍ ജാറില്‍ ചേര്‍ത്ത് പാകത്തിന്
ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കാം
* ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. പിന്നീട് നെയ്യ് ഒഴിച്ച്
അതിലേക്ക് വറുത്തിടാന്‍ പാകത്തിലുള്ളവ ചേര്‍ത്ത് ചട്നിയില്‍
വറുത്തിടാം.
ചിത്രത്തിന് കടപ്പാട്: NSK Taste 'n' Treat
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
