Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
മഷ്റൂം മഞ്ചൂരിയന് ഉണ്ടാക്കി നോക്കൂ
മഞ്ചൂരിയന് വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ കൊണ്ട് മഞ്ചൂരിയന് ഉണ്ടാക്കാം.
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കൂണ്. നോണ്‍വെജിന് പകരം വയ്ക്കാവുന്ന ഭക്ഷണം.

കൂണ് (മഷ്റൂം) ഉപയോഗിച്ചും മഞ്ചൂരിയന് ഉണ്ടാക്കാം. മഷ്റൂം മഞ്ചൂരിയന് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.
കൂണ്-കാല്‍കിലോ
സവാള-1
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 21 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-4 ടീസ്പൂണ്‍
മൈദ-2 ടീസ്പൂണ്‍
സോയാസോസ്-2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്-ഒന്നര ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ
മല്ലിയില
കൂണ് നല്ലപോലെ കഴുകി കഷ്ണങ്ങളാക്കുക. ഇതിലെ വെള്ളം മുഴുവന്‍ കളയണം.
ഒരു പാത്രത്തില്‍ കോണ്ഫ്ളോള്, മൈദ, ഒരു ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് ഒരു സ്പൂണ്‍ സോയാസോസ്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുക. ഇത് കൂട്ടിക്കലര്‍ത്തി അല്പം കട്ടിയുള്ള ഒരു മിശ്രിതമാക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് വഴറ്റണം. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ, ചില്ലിസോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് വറുത്തു വച്ച കൂണ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. 2 മിനിറ്റ് കൂട്ടിച്ചേര്ത്തിളക്കിയ ശേഷം വാങ്ങിവച്ച് മല്ലിയില അരിഞ്ഞു ചേര്‍്ക്കാം.
മേമ്പൊടി
കൂണ് കഷ്ണങ്ങള്‍ വറുക്കുമ്പോള്‍ വറവു കൂടുതലാകാതെ ശ്രദ്ധിക്കണം.കൂടുതല്‍ വറുത്താല്‍ ഇവ മൊരിയുന്നതിന് പകരം ജലാംശം കൂടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications