Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
രുചിയൂറും മഷ്റൂം കോണ്‍ മസാല
കൂണ്, ചോളം എന്നിവ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണസാധനങ്ങളാണെന്നു പറയാം. ഇവ ഉപയോഗിച്ച് നല്ല വിഭവങ്ങളും തയ്യാറാക്കാം.
ഇതാ, മഷ്റൂം കോണ്‍ മസാല ഉണ്ടാക്കുന്ന രീതി. തയ്യാറാക്കാന്‍ എളുപ്പം.

മഷ്റൂം-250 ഗ്രാം
ചോളം-1 കപ്പ്
സവാള-2
ക്യാപ്സിക്കം-1
തക്കാളി-1
തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-4
പച്ചമുളക്-2
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കടുക്-അര ടീ സ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ
എണ്ണ
കൂണ് കഴുകി ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കണം. ഇതില്‍ ജീരകം പൊട്ടിക്കുക. ഇതിനു ശേഷം സവാളയും പിന്നീട് തേങ്ങ ചിരകിയതും ചേര്‍ക്കാം. ഇത് അല്പനേരം ഇളക്കുക.
ഇതിലേക്ക് പിന്നീട് ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കാം. ഈ കൂട്ട് തണുത്തതിന് ശേഷം അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരച്ചു വച്ച മസാലയും ചേര്‍ക്കാം. 2 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് ചോളം, കൂണ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കാം.
വെന്തുകഴിഞ്ഞാല്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക.
ചൂടോടെ ഉപയോഗിക്കാം.
മേമ്പൊടി
കൂണ് മഞ്ഞള്‍പ്പൊടി ഇട്ട വെള്ളത്തിലിട്ട് കഴുകാം. കറിയില്‍ വേണമെങ്കില്‍ അല്പം ഗരം മസാലയും ചേര്‍ക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
