Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

രുചിയൂറും മഷ്‌റൂം കോണ്‍ മസാല

കൂണ്‍, ചോളം എന്നിവ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണസാധനങ്ങളാണെന്നു പറയാം. ഇവ ഉപയോഗിച്ച് നല്ല വിഭവങ്ങളും തയ്യാറാക്കാം.

ഇതാ, മഷ്‌റൂം കോണ്‍ മസാല ഉണ്ടാക്കുന്ന രീതി. തയ്യാറാക്കാന്‍ എളുപ്പം.

Mushroom Corn Masala

മഷ്‌റൂം-250 ഗ്രാം
ചോളം-1 കപ്പ്
സവാള-2
ക്യാപ്‌സിക്കം-1
തക്കാളി-1
തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-4
പച്ചമുളക്-2
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കടുക്-അര ടീ സ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ
എണ്ണ

കൂണ്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കണം. ഇതില്‍ ജീരകം പൊട്ടിക്കുക. ഇതിനു ശേഷം സവാളയും പിന്നീട് തേങ്ങ ചിരകിയതും ചേര്‍ക്കാം. ഇത് അല്‍പനേരം ഇളക്കുക.

ഇതിലേക്ക് പിന്നീട് ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കാം. ഈ കൂട്ട് തണുത്തതിന് ശേഷം അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരച്ചു വച്ച മസാലയും ചേര്‍ക്കാം. 2 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് ചോളം, കൂണ്‍ എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കാം.

വെന്തുകഴിഞ്ഞാല്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക.

ചൂടോടെ ഉപയോഗിക്കാം.

മേമ്പൊടി

കൂണ്‍ മഞ്ഞള്‍പ്പൊടി ഇട്ട വെള്ളത്തിലിട്ട് കഴുകാം. കറിയില്‍ വേണമെങ്കില്‍ അല്‍പം ഗരം മസാലയും ചേര്‍ക്കുക.

[ of 5 - Users]

English Summary

Here is the tasty recipe of mushroom corn masala,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+