Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
പച്ചമാങ്ങയുണ്ടെങ്കില് ചോറിന് കറിവേണ്ട, രസികനൊരു മാങ്ങാച്ചോറ് ഉണ്ടാക്കാം
ഉച്ചയ്ക്ക് ഊണിന് അഞ്ചും ആറും കറികള്‍ വെക്കുകയെന്നത് ചില്ലറ ജോലിയൊന്നുമല്ല. കറികള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ചോറിന് എന്തെല്ലാം കറികള്‍ ഉണ്ടാക്കണമെന്ന് തീരുമാനിക്കല്‍. അതിനേക്കാള്‍ ബുദ്ധിമുട്ട് ഉള്ള കറികളിലൊന്നും തൃപ്തിവരാതെ ഇതുമാത്രമേ ഉള്ളോ എന്ന് ചോദിക്കുന്ന വീട്ടുകാരാണ്. ഇതെല്ലാം ശീലമായ അമ്മമാര്‍ക്ക് അത്തരം ചോദ്യങ്ങളെയെല്ലാം മറികടക്കാനുള്ള ഉഗ്രന്‍ റെസിപ്പികള്‍ കയ്യിലുണ്ട്. അതിലൊരു റെസിപ്പി ഇന്ന് പരിചയപ്പെടാം.

മാങ്ങാച്ചോറ്
ടൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, കേര്‍ഡ് റൈസ് തുടങ്ങി നമ്മുടെ അയല്‍നാടുകളിലെ പലതരത്തിലുള്ള ചോറുകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ മാംഗോ റൈസ് അഥവാ മാങ്ങാച്ചോറ് നമുക്ക് അത്രയ്ക്കങ്ങ് പരിചയമില്ല. ഈ ചോറ് കഴിക്കാന്‍ കറിയൊന്നും വേണ്ടതില്ല എന്നതാണ് ഈ വിഭവത്തെ അമ്മമാരുടെ പ്രിയ വിഭവമാക്കി മാറ്റുന്നത്. അപ്പോള്‍ എങ്ങനെയാണ് ഈ മാങ്ങാച്ചോര് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകള്‍
*പച്ചരിച്ചോറ് - രണ്ട് ഗ്ലാസ് അരി കൊണ്ട് തയ്യാറാക്കിയത്
*പച്ചമാങ്ങ - അത്യാവശ്യം പുളിയുള്ള ഒരു മാങ്ങ
*പച്ചമുളക് - രണ്ടെണ്ണം
*നിലക്കടല- രണ്ട് ടേബിള്‍സ്പൂണ്‍
*കടുക് വറക്കാന്‍ - എണ്ണ, കടുക്, ഉഴുന്ന്, തുവരപ്പരിപ്പ്, ഉണക്കമുളക്
കറിവേപ്പില
മഞ്ഞള്‍പ്പൊടി
തയ്യാറാക്കുന്ന വിധം
*പച്ചമാങ്ങ തൊലി ചെത്തി ഗ്രേറ്ററിലോ മറ്റോ ചിരകിയെടുക്കുക.
*പച്ചരിച്ചോറ് തയ്യാറാക്കുമ്പോള്‍ അമിതമായി വെന്തുപോകാതിരിക്കാന്‍
ശ്രദ്ധിക്കണം.
*ഒരു ചീനച്ചട്ടിയോ കടായിയോ അടുപ്പില്‍ വെച്ച് ആദ്യം നിലക്കടല വറുത്ത്
മാറ്റിവെക്കണം.
അതിനുശേഷം അതേ പാത്രത്തില്‍ അല്‍പ്പം എണ്ണയൊഴിച്ച് ആദ്യം കടുകിട്ട്
പൊട്ടുമ്പോള്‍ *വറ്റല്‍മുളക്, ഉഴുന്ന്, തുവരപ്പരിപ്പ്, കറിവേപ്പില
എന്നിവ ചേര്‍ത്ത് പൊട്ടിച്ചെടുക്കുക.
ഇതിലേക്ക് പച്ചമുളകും പ്ച്ചമാങ്ങയും ആവശ്യമെങ്കില്‍ അല്‍പ്പം ഇഞ്ചിയും
ചേര്‍ത്ത് വഴറ്റുക.
*ശേഷം വേവിച്ച് വച്ചിരുക്കുന്ന ചോറും ചേര്‍ത്ത് നന്നായി ഇളക്കി
യോജിപ്പിക്കു.
*ഇനി പാത്രം ഇറക്കിവെച്ച് നിലക്കടലയും ചേര്‍ത്ത് ഇളക്കിയെടുക്കുക.
മാങ്ങാച്ചോര് തയ്യാര്‍.
*മാങ്ങയുടെ പുളി ഉള്ളതുകൊണ്ട് ഇത് കഴിക്കാന്‍ പ്രത്യേകിച്ച്
കറിയൊന്നും ആവശ്യമില്ല.
Image Credit: Indian Healthy Recipes
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
