Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
ഈ ചോറ് ഉണ്ണാന്‍ കറിയൊന്നും വേണ്ട, ഒറ്റ ഉരുളയില്‍ ഒരു കിണ്ണം ആരോഗ്യം, അതാണ് മുരിങ്ങയിലച്ചോറ്
തക്കാളിച്ചോറ്, നാരങ്ങാച്ചോറ് , തൈര്സാധം തുടങ്ങി കറിയൊന്നും വേണ്ടാത്ത പരദേശി വിഭവങ്ങള്‍ പരീക്ഷിക്കുന്നതിന് മുമ്പ് ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു തനിനാടന്‍ വിഭവത്തെ പരിചയപ്പെടേണ്ടതുണ്ട്, മുരിങ്ങയിലച്ചോറ്. ഓ, മുരിങ്ങയില ഇട്ട ചോറ് അല്ലേ എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളാന്‍ വരട്ടെ. ഒരു ഉരുള മുരിങ്ങയിലച്ചോറ് കഴിച്ച് നോക്കണം, നാവില്‍ തങ്ങിനില്ക്കുന്ന അതിന്റെ രുചിയില്‍ മനം മയങ്ങും. മുരിങ്ങയിലയുടെ പോഷകഗുണങ്ങള്‍ പറയേണ്ടതില്ലല്ലോ. അതിനൊപ്പം കൂടെ ചേര്‍ക്കുന്ന ചേരുവങ്ങളും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാല്‍പ്പിന്നെ ഇനി മുരുങ്ങിയിലച്ചോറിന്റെ കഥ കേള്‍ക്കാം.

മുരുങ്ങിയിലച്ചോറ്
ചോറിന് കറിയുണ്ടാക്കാന്‍ മടിച്ചോ അല്ലെങ്കില്‍ കറിവെക്കാന്‍ ഒന്നും ഇല്ലാഞ്ഞിട്ടോ പണ്ട് ഏതോ അമ്മ കാണിച്ച സൂത്രപ്പണി ആണെങ്കിലും മുരുങ്ങിയിലച്ചോറ് സംഗതി കിടിലനാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം, മുരുങ്ങിയില തോരനും കറിയും കഴിക്കാന്‍ മടിയുള്ള കുട്ടികളെ ഈ ചോറ് കൊടുത്ത് പറ്റിക്കാമെന്നുള്ളതാണ്. കാരണം മുരിങ്ങയില അങ്ങിങ്ങായി കിടക്കുന്നത് കൊണ്ട് കുട്ടികള്‍ അത് വലിയ കാര്യമായെടുക്കാതെ ചോറിന്റെ രുചിയില്‍ അതങ്ങ് കഴിച്ചോളും. അപ്പോഴിനി ഒട്ടും വൈകാതെ മുരുങ്ങിയിലച്ചോറ് തയ്യാറാക്കാം.
ചേരുവകള്‍
*ചോറ് - മൂന്ന് തവി
*സവാള - ചെറിയൊരു കഷ്ണം
*നെയ്യ്, വെൡച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
*ഉപ്പ് ആവശ്യത്തിന്
*മുരിങ്ങയില - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
*ഒരു ചീനച്ചട്ടിയോ, കടായിയോ അടുപ്പത്ത് വെച്ച് ചൂടാക്കുക.
*അതിലേക്ക് നെയ്യോ എണ്ണയോ ഒഴിക്കുക.
*ശേഷം സവാള ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.
*സവാള അല്‍പ്പം മൂക്കുമ്പോള്‍ ചോറ് ഇട്ടുകൊടുക്കുക.
*ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.
*അതിലേക്ക് മുരുങ്ങയില കൂടി ചേര്‍ത്ത് രണ്ട് മിനിട്ട് അടച്ചുവെച്ച്
വേവിക്കുക.
*സ്വാധിഷ്ടമായ, പോഷകസമ്പുഷ്ടമായ മുരിങ്ങയിലച്ചോറ് തയ്യാറായി.
*ചൂടോടെ കഴിക്കണം എന്നുള്ളത് മാത്രമാണ് ഇത് കഴിക്കുമ്പോഴുള്ള
നിബന്ധന.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
