Latest Updates
-
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം
ചെറുപയര്‍ പരിപ്പ് കിച്ച്ഡി
ആരോഗ്യത്തിന് ഒന്നാന്തരമായൊരു ഭക്ഷണവസ്തുവാണ് ചെറുപയര്‍ പരിപ്പ്. ചോറും പരിപ്പും ചേര്‍ന്നാല്‍ നല്ലൊരു സമീകൃതാഹാരമായി.
ഇതിന് അല്പം വകഭേദം നല്കി ചെറുപയര്‍ പരിപ്പ് കിച്ച്ഡിയുണ്ടാക്കി നോക്കൂ.

അരി-1 കപ്പ്
ചെറുപയര്‍ പരിപ്പ്-1 കപ്പ്
ബീന്‍സ്-10
ക്യാരറ്റ്-1
തക്കാളി-1
ഗ്രീന്‍പീസ്-അരകപ്പ്
ജീരകം-1 ടീസ്പൂണ്‍
ചുവന്ന മുളക്-2
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
വയനയില-2
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
നെയ്യ്
അരിയും ചെറുപയര്‍ പരിപ്പും നല്ലപോലെ കഴുകി വയ്ക്കുക.
ഒരു കുക്കറില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് ജീരകം, പച്ചമുളക്, ചുവന്ന മുളക് എ്ന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചി അരി്ഞ്ഞിടുക. ഇത് നല്ലപോലെ ഇളക്കി ഇതിലേക്ക് ക്യാരറ്റ്, ബീന്‍സ് എന്നിവ അരിഞ്ഞതും ഗ്രീന്‍പീസും ചേര്‍ക്കുക. ഇത് അല്പനേരം ഇളക്കുക.
അരിയും പരിപ്പും പച്ചക്കറിക്കൂട്ടിലേക്കു ചേര്‍ക്കണം. ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ക്കുക. ഇതിനൊപ്പം ബാക്കിയെല്ലാ മസാലകളും ജീരകപ്പൊടിയും ചേര്‍ക്കുക.
പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം.
മേമ്പൊടി
കുക്കറില്‍ രണ്ടു വിസില്‍ വരുന്നതു വരെ വേവിച്ചാല്‍ മതിയാകും. ചെറിയ അരിയാണ് കിച്ച്ഡിയുണ്ടാക്കാന്‍ നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
