Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കും സ്പെഷ്യല്‍ കിച്ചടി
കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, ആവശ്യത്തിന് തൂക്കം ഇല്ല എന്ന പരാതി അമ്മമാര്‍ക്ക് പൊതുവേ ഉള്ളതാണ്. പലപ്പോഴും ഇതിന് എന്ത് ചെയ്യണം എന്താണ് പ്രതിവിധി എന്ന് ആലോചിച്ച് ടെന്‍ഷനടിക്കുന്ന അമ്മമാര്‍ക്ക് ഉള്ള ഒരു മികച്ച പോംവഴിയാണ് ദാല്‍ കിച്ചടി. ആരോഗ്യത്തിന് എല്ലാ വിധത്തിലുള്ള ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. കുഞ്ഞിന്റെ ശരീരത്തിലേക്ക് എല്ലാ തരത്തിലുള്ള പ്രോട്ടീനും കിച്ചടി കഴിക്കുന്നത് വഴി എത്തുന്നു. എന്നാല്‍ എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
പരിപ്പ്- അല്പം
അരി- അരക്കപ്പ്
ചീര- ഒരു പിടി അരിഞ്ഞത്
സവാള- ഒരു കഷ്ണം
ബീന്‍സ്- മൂന്നോ നാലോ എണ്ണം
തക്കാളി- അരക്കഷ്ണം
നെയ്യ്- രണ്ട് സ്പൂണ്‍
ഉപ്പ്- അല്പം
മഞ്ഞള്‍പ്പൊടി- അല്പം
സാമ്പാര്‍ പൊടി- അല്പം
ജീരകം - ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ എടുത്ത് അതിലേക്ക് അല്പം നെയ് ഒഴിക്കുക. ഇതിലേക്ക്
ജീരകം മിക്സ് ചെയ്ത് നല്ലതുപോലെ വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക്
ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി മിക്സ് ചേര്‍ക്കണം. പിന്നീട്
പച്ചക്കറികള്‍ തക്കാളി ഒഴികേ ബാക്കിയുള്ളവ ചേര്‍ത്ത് നല്ലതുപോലെ
വഴറ്റിയെടുക്കണം. ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും സാമ്പാര്‍ പൊടിയും
ചേര്‍ക്കുക. അതിന് ശേഷം ഇത് പച്ചമണം മാറിക്കഴിയുമ്പോള്‍ അതിലേക്ക്
തക്കാളി ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.
ഇതെല്ലാം നല്ലതുപോലെ വെന്ത് കഴിയുമ്പോള്‍ അതിലേക്ക് കഴുകി ഊറ്റി വെച്ചിരിക്കുന്ന പരിപ്പും അരിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. പിന്നീട് ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ നാല് അഞ്ച് വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കണം. പ്രഷര്‍ എല്ലാം പോയിക്കഴിഞ്ഞതിന് ശേഷം അല്പം നെയ്യ് കൂടി തൂവി കുഞ്ഞിന് ചൂടാറിയ ശേഷം നല്‍കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
