Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മേത്തി-ദാല്‍ കറി
ഉലുവയില ഇലക്കറികളില്‍ ഒന്നാണ്. ഇതു നല്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറയാണ്. പരിപ്പും ആരോഗ്യത്തിന് ഏറെ നല്ല ഒന്നു തന്നെയാണ്.
പരിപ്പും ഉലുവയിലയും ഉപയോഗിച്ച് മേത്തി ദാല്‍ കറി ഉണ്ടാക്കി നോക്കൂ.

സാമ്പാര്‍ പരിപ്പ്- അര കപ്പ്
ചെറുപയര്‍ പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
സവാള-2
തക്കാളി-2
ഉലുവയില-ഒരു കെട്ട്
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
ജീരകം-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
വെള്ളം- 2 കപ്പ്
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
രണ്ടു തരം പരിപ്പുകളും നല്ലപോലെ കഴുകി അല്പസമയം കുതിര്‍ക്കുക. ഇത് ഒരു കപ്പു വെളളമൊഴിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കാം. പരിപ്പ ഉടയാതെ നോക്കണം.
ഉലുവയില തണ്ടില്‍ നിന്നും വേര്‍പെടുത്തി നല്ലപോലെ കഴുകുക. ഇത് ചെറുതായി അരിഞ്ഞെടുക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കിയ ശേഷം സവാള അരിഞ്ഞതു ചേര്‍ക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യണം.
ഈ കൂട്ടിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കുക. പിന്നീട് അരിഞ്ഞു വച്ച ഉലുവയിലയും ചേര്‍ക്കാം. ഇത് രണ്ടു മിനിറ്റ് നല്ലപോലെ ഇളക്കുക. ഇതിലേക്ക് മസാലപ്പൊടികള്‍, ഉപ്പ്, വേവിച്ചു വച്ച പരിപ്പ് എന്നിവ ചേര്‍ക്കാം. പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. കറി കുറുകി വരുമ്പോള്‍ വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
