Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കൃഷ്ണ ജന്മാഷ്ടമിക്കായി മധുര പേഡ തയ്യാറാക്കാം
ജന്മാഷ്ടമി ദിനത്തില് മധുരപേഡ തയ്യാറാക്കാം വീട്ടില് തന്നെ
ഉത്തർപ്രദേശിലെ ഒരു പഴയകാല മധുരമാണ് മധുരപേഡ. ഇത് മധുരയിലും വളരെ പ്രസിദ്ധമാണ്. ഖോയ, പഞ്ചസാര, നെയ്യ്, ഏലയ്ക്കപൊടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്. പേഡ തയ്യാറാക്കിയ ശേഷം പഞ്ചസാരയിൽ കവർ ചെയ്യുന്നു. ഏലയ്ക്കയുടെ മണവും ഖോയയുടെ കൊഴുപ്പും ഇതിനെ വളരെ രുചികരമാക്കുന്നു.
ഉത്സവ സമയത്തെല്ലാം മധുര പേഡ രാജ്യം മുഴുവൻ പ്രസിദ്ധമാകുന്നു. ഉത്സവസമയത്തു ഈ പേഡ ഭഗവാന് പ്രസാദമായി അർപ്പിക്കുകയും, എല്ലാവരും ഉപവാസം മുറിക്കാനായും ഇത് ഉപയോഗിക്കുന്നു.
മധുര പേഡ നമുക്ക് എളുപ്പത്തിൽ അധികം സമയമെടുക്കാതെ അടുക്കളയിൽ ചെയ്യാവുന്നതാണ്. നിങ്ങൾ ഇത് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ നോക്കുക.
മധുര പേഡ റെസിപ്പി വീഡിയോ

Recipe By: മീന ഭണ്ഡാരി
Recipe Type: മധുരം
Serves: 8 പേട
-
പാല് കുറുക്കിയെടുത്തത് - 200 ഗ്രാം
പഞ്ചസാര - 3 സ്പൂൺ
ഏലയ്ക്ക പൊടി - 1 സ്പൂൺ
നെയ്യ് - 1 സ്പൂൺ
പാൽ - 3 സ്പൂൺ
പൊടിച്ച പഞ്ചസാര - 1/4 കപ്പ്
-
1. ചൂടായ പാത്രത്തിലേക്ക് ഖോയ ചേർക്കുക.
2. ഇതിലേക്ക് നെയ്യും പഞ്ചസാരയും ചേർക്കുക.
3. പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.
4. പാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കുക.
5. ഖോയ ബ്രൗൺ നിറമായി വശങ്ങളിൽ നിന്നും വിട്ടു വരണം.
6. അതിനുശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
7. സ്റ്റവ് ഓഫ് ചെയ്തു ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
8. ചെറു ചൂടുള്ളപ്പോൾ അതിനെ പേടയാക്കി ഉരുട്ടി എടുക്കുക.
9. നടുക്ക് ഒരു ചെറിയ കുഴി ഉണ്ടാക്കുക.
10. പൊടിച്ച പഞ്ചസാര ചേർത്ത് അലങ്കരിക്കുക.
- 1. നിങ്ങൾ ഖോയ പാല് കൂടുതല് നേരം കുറുക്കുകയാണെങ്കില് കൂടുതൽ ദിവസം ഇരിക്കും.
- 2. പാൽ ആവശ്യമെങ്കിൽ മാത്രം ചേർക്കുക.
- സെർവിംഗ് സൈസ് - 1 കഷണം
- കലോറി - 120 കലോറി
- കൊഴുപ്പ് - 7 ഗ്രാം
- പ്രോട്ടീൻ - 5 ഗ്രാം
- കാർബോ ഹൈഡ്രേറ്റ് - 11 ഗ്രാം
- പഞ്ചസാര - 25 ഗ്രാം
സ്റ്റെപ് ബൈ സ്റ്റെപ്- മധുര പേഡ എങ്ങനെ തയ്യാറാക്കാം
1. ചൂടായ പാത്രത്തിലേക്ക് ഖോയ ചേർക്കുക.

2. ഇതിലേക്ക് നെയ്യും പഞ്ചസാരയും ചേർക്കുക.


3. പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.

4. പാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കുക.


5. ഖോയ ബ്രൗൺ നിറമായി വശങ്ങളിൽ നിന്നും വിട്ടു വരണം.

6. അതിനുശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.


7. സ്റ്റവ് ഓഫ് ചെയ്തു ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

8. ചെറു ചൂടുള്ളപ്പോൾ അതിനെ പേടയാക്കി ഉരുട്ടി എടുക്കുക.


9. നടുക്ക് ഒരു ചെറിയ കുഴി ഉണ്ടാക്കുക.

10. പൊടിച്ച പഞ്ചസാര ചേർത്ത് അലങ്കരിക്കുക.



Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
