മത്തി എന്നത് മലയാളികളുടെ വികാരമാണ്, കാരണം ഉച്ചക്ക് ചോറിന് ഒരു മീന്‍ പൊരിച്ചതെങ്കിലും ഇല്ലാതെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ എന്നും മീന്‍ കറി വെക്കുന്ന ടേസ്റ്റില്‍ നിന്ന് അല്പം വ്യത്യസ്തമായി നമുക്ക് മത്തി ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ? മത്തി കറി വെക്കുന്നതിന് വേണ്ടി ഇനി അധികം കഷ്ടപ്പെടേണ്ട. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ല തേങ്ങാപ്പാലൊഴിച്ച മത്തിക്കറി നമുക്ക് തയ്യാറാക്കാം. ബ്രേക്ക്ഫാസ്റ്റിന് നല്ല അപ്പവും പുട്ടും തയ്യാറാക്കി അതിനോടൊപ്പം ഈ തേങ്ങാപ്പാലൊഴിച്ച മത്തിക്കറി ചേര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്ന ടേസ്റ്റൊന്നും എത്ര ഫാസ്റ്റ് ഫുഡ് കഴിച്ചാലും കിട്ടില്ല. എങ്ങനെ ഈ സ്പെഷ്യല്‍ മത്തിക്കറി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
മത്തി - അരക്കില്‍
തേങ്ങാപ്പാല്‍ - അരക്കപ്പ്
ഉള്ളി- ഒരെണ്ണം
തക്കാളി- ഒരെണ്ണം
പച്ചമുളക് -രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
മുളക് പൊടി- അരടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
പുളി- അല്പം
താളിക്കാന്‍- കടുക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം
മത്തി നല്ലതുപോലെ വൃത്തിയാക്കി ഇത് വരഞ്ഞ് വൃത്തിയാക്കി വെക്കുക.
അതിന്ശേഷം ഒരു ചട്ടിയില്‍ മണ്‍ചട്ടിയാണെങ്കില്‍ നല്ലത്, എടുത്ത്
അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്
കറിവേപ്പിലയിട്ട് അരിഞ്ഞ ഉള്ളിയും ചേര്‍ക്കുക. ഉള്ളി ഗോള്‍ഡന്‍
ബ്രൗണ്‍ നിറമായതിന് ശേഷം ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
ചേര്‍ക്കണം. പിന്നീട് ഇതിന്റെ പച്ചമണം മാറിയതിന് ശേഷം ഇതിലേക്ക്
മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കണം. പിന്നീട് ഈ
മിശ്രിതം ഉള്ളിയുമായി ചേര്‍ന്ന് വന്നതിന് ശേഷം ഇതിലേക്ക് തക്കാളി
അരിഞ്ഞത് ചേര്‍ക്കാം. എല്ലാ മസാലകളും ഉള്ളി മിശ്രിതവുമായി
യോജിപ്പിക്കാന്‍ നന്നായി ഇളക്കുക. അതിനുശേഷം തക്കാളി അരിഞ്ഞത്
ചേര്‍ത്ത് മൃദുവാകുന്നത് വരെ ഇളക്കണം.
തക്കാളിയുടെ പുളി പോര എന്നുള്ളവര്‍ക്ക് അല്പം വാളന്‍പുളിയും ചേര്‍ക്കാം. പിന്നീട് അല്പ സമയം നല്ലതുപോലെ ഇളക്കണം. ഇതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങാപ്പാല്‍ ചേര്‍ക്കാം. പിന്നീട് ഈ മിശ്രിതം നല്ലതുപോലെ തിളച്ച് വരുമ്പോള്‍ മത്തി വൃത്തിയാക്കി വെച്ചത് ചേര്‍ത്ത് അടച്ച് വെക്കണം. ശേഷം ഒരു അടപ്പ് ഉപയോഗിച്ച് ചട്ടി മൂടി വെക്കാം. 10-15 മിനിറ്റ് കഴിഞ്ഞതിന് ശേഷം മത്സ്യം വെന്ത് കഴിഞ്ഞ് തീ കുറച്ച് അഞ്ച് മിനിറ്റ് കൂടി വെക്കുക. പിന്നീട് ഓഫ് ചെയ്ത് പച്ച വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.
Image courtesy: Wikipedia













