Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മസാല മുളകു തയ്യാറാക്കാം
ഭക്ഷണത്തിന് എരിവും രുചിയും നല്കുന്ന ഒന്നാണ് മുളക്. ഭക്ഷണത്തില്‍ മുളകു കൂടിയാലും കുറഞ്ഞാലും പ്രശ്നം തന്നെ.
മുളകിന് ആരോഗ്യവശങ്ങളുമുണ്ട്. തടി കുറയ്ക്കാന്‍ മുളകു കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ക്യാപ്സയാസിന് എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.
മുളക് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുമെങ്കിലും മുളകു കൊണ്ടാട്ടമൊഴികെ ഇത് തനിയെ കഴിയ്ക്കുന്നതു കുറവാണ്.
മുളകില്‍ മസാലകള്‍ ചേര്‍ത്തു രുചികരമായ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം. ഈ മസാല മുളക് എങ്ങനെയുണ്ടാക്കാമെന്നു നോ്ക്കൂ,

അധികം എരിവില്ലാത്ത നീണ്ട പച്ചമുളക്-6
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ആംചുര്‍ പൗഡര്‍-1 ടീസ്പൂണ്‍
ചെറിയ പച്ചമുളക്-2
കടുക്-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
രണ്ടുതരം മുളകുകളും ഇടത്തരം കഷ്ണങ്ങളാക്കി അരിയുകയോ നീളത്തില്‍ വരയുകയോ ചെയ്യാം.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കുക. മുളക് ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റുക.
മഞ്ഞള്‍പ്പൊടിയും ഉപ്പും ഇതിലേക്കു ചേര്‍ക്കണം. മുളക് ഒരുവിധം വെന്തുകഴിഞ്ഞാല്‍ മറ്റു മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക.
ഇത് നല്ലപോലെ ഇളക്കിയ ശേഷം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കാം.
മസാല മുളക് റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
