Latest Updates
-
2026 നവംബർ 11: അഭിജിത്ത് മുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നേട്ടങ്ങൾ സ്വന്തമാക്കൂ! -
ലോക്കർ എവിടെ വെക്കണം? സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തുവും നിർണ്ണായക സുരക്ഷാ ടിപ്സുകളും -
ബുധൻ നേർരേഖയിൽ: 2026 നവംബർ 13-ന് ജീവിതത്തിൽ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ശുക്ര മാർഗി 2026: പുതിയ തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
വിപരീത രാജയോഗം ഇന്ന്: നിങ്ങളുടെ ഭാഗ്യം പരിശോധിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ ദിവസങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വലിയ തീരുമാനങ്ങൾ വേണ്ട, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ് -
ഭായ് ദൂജ് 2026: ആഘോഷങ്ങൾക്കിടയിൽ ഈ കാര്യങ്ങൾ മറക്കരുത്, സുരക്ഷയും പ്രധാനം! -
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും!
മാംഗോ സ്മൂത്തിയുണ്ടാക്കൂ, എളുപ്പം
ചൂടുകാലമല്ലേ, ചൂടിനൊപ്പം മാങ്ങാക്കാലം കൂടിയാണ്. പല തരത്തിലും സ്വാദിലുമുള്ള മാങ്ങകള്‍ ലഭിയ്ക്കും.
മാങ്ങയും വാനിലയും ഉപയോഗിച്ച് മാംഗോ ഐസ്ക്രീം സ്മൂത്തി ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം.

മാങ്ങ-5
പാല്-ഒന്നര കപ്പ്
പഞ്ചസാര-6 സ്പൂണ്‍
വാനില ഐസ്ക്രീം
വെള്ളം
മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഇതിനൊപ്പം പഞ്ചസാരയും ചേര്‍ക്കുക.
മാങ്ങ അടിച്ചു കിട്ടുന്നതില്‍ ധാരാളം നാരുകളുണ്ടെങ്കില് വേണമെങ്കില്‍ അരിച്ചെടുക്കാം.
ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച പാല് അടിച്ചെടുത്ത മാങ്ങാജ്യൂസിനൊപ്പം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.
ഇതിലേക്ക് വാനില ഐസ്ക്രീം ചേര്‍ക്കാം.
ഐസ്ക്രീം ചേര്‍ത്ത മാംഗോ സ്മൂത്തി തയ്യാര്‍.
മേമ്പൊടി
നല്ലപോലെ പഴുത്ത മാങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ നന്ന്. പഞ്ചസാരയുടെ അളവ് അത്രയും കുറയ്ക്കാം. ഇതില്‍ അല്പം ഏലയ്ക്ക പൊടിച്ചിടുന്നതും നല്ലതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
