Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മാംഗോ പുലാവ് തയ്യാറാക്കാം
പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം മാങ്ങ സുലഭമായി ലഭിയ്ക്കുന്ന ഒരു കാലമാണിത്. സാധാരണ ചോറില്‍ നിന്നും വ്യത്യസ്തമായി മാങ്ങ ഉപയോഗിച്ച് മാംഗോ പുലാവ് തയ്യാറാക്കി നോക്കൂ.
അല്പം പുളിയുള്ള ഈ വിഭവം ആര്‍ക്കും ഇഷ്ടമാകും. സാധാരണ പുലാവുകളില് നിന്നും വ്യത്യസ്തമായ ഒന്നുമാകും.
മാംഗോ പുലാവ് ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇത് ഉണ്ടാക്കാനുള്ള വഴികള്‍ നോക്കൂ.

ബസ്മതി റൈസ്-2 കപ്പ്
പച്ചമാങ്ങ-1
പച്ചമുളക്-2
കുരുമുളക്-6
ഏലയ്ക്ക-4
ഇഞ്ചി-ഒരു കഷ്ണം
കറുവാപ്പട്ട-1 ക്ഷ്ണം
ഗ്രാമ്പൂ-3
ജീരകം-അര ടീ സ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
നെയ്യ്
ബസ്മതി അരി വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.
പ്രഷര്‍ കുക്കറില്‍ നെയ്യു ചൂടാക്കുക. ഇതിലേക്കു ജീരകം ചേര്‍ക്കുക.
പച്ചമളക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക, ഇഞ്ചി എന്നിവയും
ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.
തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കിയ മാങ്ങ ഇതിലേക്കു ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ബസ്മതി അരിയും ചേര്‍ക്കുക. പാകത്തിനു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കണം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും.
മാംഗോ പുലാവില്‍ മല്ലിയില അരിഞ്ഞു ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
