Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മാംഗോ കുള്ഫിയുണ്ടാക്കാം
ഐസ്ക്രീം വിഭാഗത്തില്‍ പെട്ട ഭക്ഷണവസ്തുക്കള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവമായിരിക്കും കുള്‍ഫി. പ്രത്യേകിച്ചും കുട്ടികളുടെ.
തണുപ്പും സ്വാദും ഒത്തിണങ്ങിയ കുള്‍ഫി വിവിധ രുചികളില്‍ ലഭ്യമാണ്.
മാങ്ങ ധാരാളം ലഭിയ്ക്കുന്ന കാലമായതു കൊണ്ട് മാംഗോ കുള്ഫിയുണ്ടാക്കി നോക്കൂ. ഉണ്ടാക്കാനും വളരെ എളുപ്പം.
പാല്-3 കപ്പ്
കണ്ടെന്സ്ഡ് മില്‍ക്-അര കപ്പ്
മാംഗോ പള്‍പ്-1 കപ്പ്
പാല്‍പ്പൊടി-അര കപ്പ്
ഏലയ്ക്കാപൊടി-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഒരു പാത്രത്തില്‍ പാല്, കണ്ടെന്സ്ഡ് മില്‍ക്, പാല്‍പ്പൊടി, പഞ്ചസാര എന്നിവ ഒന്നിച്ചു കലര്‍ത്തുക. ഇത് കുറഞ്ഞ ചൂടില്‍ അല്പനേരം തിളപ്പിക്കണം. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. തീ കെടുത്തി ഇത് ചൂടാറാന്‍ വയ്ക്കുക.
പാല് മിശ്രിതം ചൂടാറി കഴിഞ്ഞാല്‍ ഇതിലേക്ക് മാംഗോ പള്‍പ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് കുള്‍ഫി മോള്ഡിലൊഴിച്ചു വയ്ക്കണം. ഫ്രീസറില്‍ വച്ചു തണുപ്പിക്കണം.
ഉറച്ചു കഴിഞ്ഞാല്‍ ഇത് മോള്‍ഡില്‍ നിന്നും മാറ്റി എടുത്തു കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications

