For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതിയൂറും മലബാര്‍ ചെമ്മീന്‍ ഉണ്ട

By Sruthi K M
|

ചെമ്മീന്‍ കൊണ്ട് എന്തു ഉണ്ടാക്കിയാലും കഴിക്കാതിരിക്കാന്‍ തോന്നില്ല. എല്ലാവരുടെയും ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തില്‍ ചെമ്മീനും ഉണ്ടാകും. കൊതിയൂറും ചെമ്മീന്‍ വിഭവങ്ങള്‍ നിരവധിയാണ്. എല്ലാവരും ചെമ്മീന്‍ കൊണ്ട് ഒരുപാട് വിഭവങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. എന്നാല്‍ മലബാറുകാര്‍ക്ക് പുതിയൊരു വിഭവത്തെ കുറിച്ചു പറയാനുണ്ട്.

രുചിപ്പെരുമയുടെ ഈറ്റില്ലമായ മലബാര്‍ തന്നെയാണ് ചെമ്മീന്‍ ഉണ്ടയുടെ ഉത്ഭവകേന്ദ്രം. ചെമ്മീന്‍ ഉണ്ടയാണ് മലബാറുകാര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അധികം ആരും പരീക്ഷിക്കാത്ത ഒരു വിഭവമാണ് ചെമ്മീന്‍ ഉണ്ട. പലഹാരവിഭവമായും നാലുമണി വിഭവമായും ഊണിനുമൊക്കെ ഇത് ഉപയോഗിക്കാം. ഓരോരോ രുചികള്‍ പുതുതായി നമുക്ക് പറഞ്ഞു തരുന്ന മലബാറുകാര്‍ ഇത്തവണയും വേറിട്ട രുചിയാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരുന്നത്.

shutter

കൊതിയൂറും നാടന്‍ ചെമ്മീന്‍ ഉണ്ട എങ്ങനെ ഉണ്ടാക്കും എന്നറിയണ്ടേ...

ചേരുവകള്‍

ചെമ്മീന്‍- 250 ഗ്രാം
വലിയ ഉള്ളി- മൂന്നെണ്ണം
പച്ചമുളക്- അഞ്ച് എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്- ഒരു ടീസ്പൂണ്‍ വീതം
മഞ്ഞള്‍പൊടി- ഒരു നുള്ള്
മുളക്ക്‌പൊടി- അര ടീസ്പൂണ്‍
പെരുഞ്ചീരകപൊടി- രണ്ട് നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
തേങ്ങ- മുക്കാല്‍ കപ്പ്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍
വറുത്ത അരിപ്പൊടി- ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കഴുകിയെടുത്ത ചെമ്മീന്‍ മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് ചേര്‍ത്ത് ഇളക്കുക. നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ഇനി ഇതിലേക്ക് ഇടാം. എന്നിട്ട് നന്നായി വയറ്റിയെടുക്കണം. അതിനുശേഷം പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് ഫ്രൈ ചെയ്‌തെടുക്കണം.

അതിനുശേഷം എടുത്തുവച്ചിരിക്കുന്ന അരിപ്പൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളം ഉപയോഗിച്ച് കുഴച്ച് മാവാക്കി വെക്കാം. എന്നിട്ട് ചെറിയ ഉരുളകളാക്കി ചെറുതായൊന്ന് പരത്തി അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ചെമ്മീന്‍ മസാല കുറച്ച് ഇടാം. അതിനുശേഷം വീണ്ടും ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ പാത്രത്തിലാക്കി ആവി കയറ്റി വേവിച്ചെടുക്കാം. അങ്ങനെ സ്വാദിഷ്ടമായ മലബാര്‍ ചെമ്മീന്‍ ഉണ്ട തയ്യാര്‍.

English summary

delightful malabar prawn recipes

Here is a tasty recipe of Malabar prawn snacks. try this tasty recipe.
X
Desktop Bottom Promotion