Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുട്ടയും പഴവും ചേര്‍ന്ന ഒരു രസികന്‍ കോമ്പോ; ഒരു രക്ഷയും ഇല്ല ഈ കായ്പോള
മലബാര്‍ സ്പെഷ്യല്‍ എന്ന വാക്ക് കേട്ടാല്‍ തന്നെ ചിലര്‍ക്ക് വായില്‍ വെള്ളമൂറും. കാരണം മലബാര്‍ സ്പെഷ്യല്‍ വിഭവം എന്താണെങ്കിലും അത് രുചിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒന്നായിരിക്കുമെന്ന് മലയാളികള്‍ കണ്ണുമടച്ച് പറയും. തലശ്ശേരി ബിരിയാണി മുതല്‍ കായ്പോളയും ചട്ടിപ്പത്തിരിയും വരെ രുചിയൂറും വിഭവങ്ങള്‍ കൊണ്ട് കൊതിപ്പിച്ച ചരിത്രമാണ് മലബാറിനുള്ളത്.

മലബാര്‍ സ്പെഷ്യലെന്ന ലേബലില്‍ തിളങ്ങുന്ന പലഹാരങ്ങളില്‍ ഒന്നാണ് കായ്പോള. കണ്ടാല്‍ നമ്മുടെ കേക്ക് പോലെ തോന്നിക്കുമെങ്കിലും രുചിയില്‍ കേക്കിനെ കടത്തിവെട്ടും ഈ പലഹാരം. മാത്രമല്ല കേക്കിന്റെ എത്രയോ മടങ്ങ് ആരോഗ്യഗുണങ്ങള്‍ ഉള്ള, ആവില്‍ വേവിച്ചെടുക്കുന്ന പലഹാരമാണ് ഇത്. പലഹാരങ്ങളുടെ രുചി പോലെ തന്നെ വൈവിധ്യമാണ് മലബാറിന്റെ സ്വന്തം പലഹാരങ്ങളുടെ പേരും. കായ്പോള, മുട്ടമാല, ചട്ടിപ്പത്തിരി, ഉന്നക്കായ്, ഏലാഞ്ചി ഇങ്ങനെയുള്ള മലബാറിന്റെ പലഹാരപ്പെരുമയെ നമിച്ചുകൊണ്ട് കായ്പോള എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
- *ഏത്തപ്പഴം - മൂന്നെണ്ണം
- *മുട്ട - നാലെണ്ണം
- *പഞ്ചസാര - നാല് ടേബിള്‍സ്പൂണ്‍
- *ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
- *അണ്ടിപ്പരിപ്പ് - 15 എണ്ണം
- *ഉണക്കമുന്തിരി - 15 എണ്ണം
- *നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
- *പഴുത്ത എത്തപ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
- *ഒരു കടായിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക.
- *അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെയായി വറുത്തെടുക്കുക.
- *അതേ പാത്രത്തിലേക്ക് ചെറുതായി മുറിച്ചുവെച്ചിരിക്കുന്ന പഴ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക.
- *പാത്രം അടുപ്പില്‍ നിന്ന് മാറ്റി വെക്കുക.
- *മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച് പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
- *ഈ മിശ്രിതം അടുപ്പില്‍ നിന്നും മാറ്റിവെച്ചിരിക്കുന്ന പഴം അടങ്ങിയ പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
- *അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക.
- *ഇത് അടുപ്പില്‍ വെച്ച് അടച്ചുവെച്ച് 20 മിനിട്ടോളം വേവിക്കുക.
- *ഇനി തീയില്‍ നിന്നും പാത്രം മാറ്റി തണുക്കാന്‍ വെക്കുക.
- *രുചികരമായ കായ്പോള തയ്യാര്‍.
- *ഇനി ഇത് കഷ്ണങ്ങളാക്കി മുറിച്ച് വിളമ്പാം.
- Image Credit: But First Chai
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
