Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
വെറും അഞ്ചുമിനിട്ട്, നാലുമണിക്ക് ചായക്കൊപ്പം മലബാറിന്റെ സ്വന്തം ഏലാഞ്ചി തയ്യാറാക്കാം
നാലുമണി പലഹാരങ്ങളില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പലഹാര വൈവിധ്യങ്ങളില്‍ മലബാറിന്റെ രുചിഭേദങ്ങള്‍ കേരളമങ്ങോളമിങ്ങോളം പാട്ടാണ്. റമദാന് കാലമായാല്‍ കേരളത്തിലെവിടെയും മലബാര്‍ പലഹാരങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുന്നതും അതുകൊണ്ടാണ്. റമദാനെന്ന് പറയുമ്പോള്‍ മനസ്സിലേക്ക് എത്രയെത്ര വിഭവങ്ങളുടെ പേരുകളാണ് ഓടിയെത്തുന്നത്. ചട്ടിപ്പത്തിരി, മുട്ടമാല, കോഴിയട, പഴം നിറച്ചത്, ഉന്നക്കായ എന്നിങ്ങനെ മധുരവും എരിവും പുളിയുമെല്ലാം സമ്മേളിക്കുന്ന മലബാര്‍ വിഭവങ്ങള്‍ അനവധിയാണ്. കൂട്ടത്തില്‍ എളുപ്പത്തില്‍, വെറും പത്ത് മിനിട്ട് കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു പലഹാരം ഏതാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് പറയാം, ഏലാഞ്ചി.

ഏലാഞ്ചിക്ക് എന്തുകൊണ്ടാണ് ആ പേര് കിട്ടിയതാവോ. പേരില്‍ അല്‍പ്പം ഗൗരവക്കാരനാണെങ്കിലും പാചകത്തില്‍ വെറും പാവമാണ് ഏലാഞ്ചി. ഏലാഞ്ചി ഉണ്ടാക്കാന്‍ രണ്ട് ദിവസത്തെ തയ്യാറെടുപ്പൊന്നും വേണ്ട. ഏലാഞ്ചി ഉണ്ടാക്കാന്‍ തീരുമാനിക്കുക, അടുക്കളയിലേക്ക് അങ്ങ് പോകുക, അത്രതന്നെ. കാരണം അടുക്കളയില്‍ എപ്പോഴും ഉള്ള സാധനങ്ങളാണ് ഏലാഞ്ചി ഉണ്ടാക്കാന്‍ വേണ്ടത്.
അപ്പോഴിനി വാചകമില്ല, പാചകം മാത്രം.
ചേരുവകള്‍
- *മൈദ- രണ്ട് കപ്പ്
- *തേങ്ങ ചിരകിയത്- ഒരു കപ്പ്
- *മുട്ട - ഒരെണ്ണം
- *അണ്ടിപ്പരിപ്പ്, മുന്തിരി- ആവശ്യത്തിന്
- *പഞ്ചസാര- നാല് ടേബിള്‍സ്പൂണ്‍
- *നെയ്യ്- രണ്ട് ടീസ്പൂണ്‍
- *ഏലയ്ക്കാപ്പൊടി
- *മഞ്ഞള്‍പ്പൊടി
തയ്യാറാക്കുന്ന വിധം
- *ഒരു പാത്രത്തില്‍ മൈദയും ഉപ്പും മഞ്ഞള്‍പ്പൊടിയും എടുക്കുക
- *അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക
- *ഇനി വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ മൈദ കലക്കിയെടുക്കുക. ഇത് മാറ്റിവെക്കുക.
- *ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക.
- *നെയ്യിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വറുത്ത് കോരുക
- *അതേ നെയ്യിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഒന്ന് ചൂടാക്കിയെടുക്കുക.
- *തീ ഓഫ് ചെയ്ത് തേങ്ങ മിശ്രിതത്തിലേക്ക് വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഇളക്കുക.
- *ഇനി ദോശത്തട്ട് അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ മൈദമാവ് ഒഴിച്ച് നൈസായി പരത്തിയെടുക്കുക.
- *ഇത് വളരെ പെട്ടെന്ന് വെന്തുവരും.
- *ഈ മഞ്ഞ മൈദദോശ ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ നടുവിലായി നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേര്‍ക്കുക.
- *ഇനി ഈ ദോശ റോള്‍ ചെയ്ത് അരികുകള്‍ മടക്കിവെക്കുക.
- *ഏലാഞ്ചി റെഡി.
വേണമെങ്കില്‍ തേങ്ങ-പഞ്ചസാര മിശ്രിതത്തിനൊപ്പം പഴം പുഴുങ്ങിയത് നുറുക്കിച്ചേര്ക്കാം.
Image Credit: Shabosphere
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
