Latest Updates
-
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ? -
ദീപാവലി ദിനത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ഭാഗ്യനിറവും നമ്പറും ഇതാ! -
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ?
തമിഴ്നാട് സ്പെഷ്യൽ പാൽകേസരി തയ്യാറാക്കിയാല്ലോ!
ഒട്ടുമിക്ക വെജിറ്റേറിയൻ ഹോട്ടലുകളിൽ പതിവായി കാണുന്ന ഒരു മധുര വിഭവമാണ് കേസരി. ചിലർ വീടുകളിൽ തന്നെ കേസരി തയ്യാറാക്കാറുണ്ട്. എന്നാൽ, സാധാ കേസരിയിൽ നിന്നും വ്യത്യാസ്തമായി ഒരു പാൽകേസരി തയ്യാറാക്കിയാല്ലോ? നല്ല നെയ്യും റവയും പാലും ചേർത്ത് തയ്യാറാക്കുന്ന പാൽകേസരി സ്വാദിലും ഒട്ടും പുറകിലല്ല. വളരെ എളുപ്പത്തിൽ ഈ തമിഴ്നാട് സ്പെഷ്യൽ പാൽ കേസരി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നമുക്ക് നോക്കാം.

ചേരുവകൾ
1/2 കപ്പ്- നെയ്യ്
250 ഗ്രാം -റവ
250 മില്ലിലിറ്റർ- പാൽ
4- ഏലക്കായ
400 ഗ്രാം- പഞ്ചസ്സാര
ഒരു നുള്ള്- ഉപ്പ്
10-കശുവണ്ടി
10- ഉണക്കമുന്തിരി
തയ്യാറാക്കാം
ആദ്യം തന്നെ ഒരു പാനിൽ മൂന്ന് ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറം മാറിവരുന്ന സമയത്ത് എടുത്തുവെച്ചിരിക്കുന്ന റവ ചേർക്കുക. റവ നല്ലപോലെ വറുക്കണം. ഇതിലേയ്ക്ക് പാൽ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. നല്ലപോലെ കുറുകി വരുന്ന സമയത്ത് ബാക്കിയുള്ള നെയ്യ് ചേർക്കുക. നെയ്യ് റവയിൽ നല്ലപോലെ ആഗിരണം ചെയ്യണം. അതിനുശേഷം പഞ്ചസ്സാര ചേർക്കുക. ഒപ്പം ഏലക്കായും ചേർക്കുക. പഞ്ചസ്സാര ഉരുകി, റവയെല്ലാം തിക്കായി വരുന്ന സമയത്ത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
