Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

തമിഴ്നാട് സ്പെഷ്യൽ പാൽകേസരി തയ്യാറാക്കിയാല്ലോ!

ഒട്ടുമിക്ക വെജിറ്റേറിയൻ ഹോട്ടലുകളിൽ പതിവായി കാണുന്ന ഒരു മധുര വിഭവമാണ് കേസരി. ചിലർ വീടുകളിൽ തന്നെ കേസരി തയ്യാറാക്കാറുണ്ട്. എന്നാൽ, സാധാ കേസരിയിൽ നിന്നും വ്യത്യാസ്തമായി ഒരു പാൽകേസരി തയ്യാറാക്കിയാല്ലോ? നല്ല നെയ്യും റവയും പാലും ചേർത്ത് തയ്യാറാക്കുന്ന പാൽകേസരി സ്വാദിലും ഒട്ടും പുറകിലല്ല. വളരെ എളുപ്പത്തിൽ ഈ തമിഴ്നാട് സ്പെഷ്യൽ പാൽ കേസരി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നമുക്ക് നോക്കാം.

milk kesari

ചേരുവകൾ

1/2 കപ്പ്- നെയ്യ്
250 ​ഗ്രാം -റവ
250 മില്ലിലിറ്റർ- പാൽ‌
4- ഏലക്കായ
400 ​ഗ്രാം- പഞ്ചസ്സാര
ഒരു നുള്ള്- ഉപ്പ്
10-കശുവണ്ടി
10- ഉണക്കമുന്തിരി

തയ്യാറാക്കാം

ആദ്യം തന്നെ ഒരു പാനിൽ മൂന്ന് ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറം മാറിവരുന്ന സമയത്ത് എടുത്തുവെച്ചിരിക്കുന്ന റവ ചേർക്കുക. റവ നല്ലപോലെ വറുക്കണം. ഇതിലേയ്ക്ക് പാൽ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. നല്ലപോലെ കുറുകി വരുന്ന സമയത്ത് ബാക്കിയുള്ള നെയ്യ് ചേർക്കുക. നെയ്യ് റവയിൽ നല്ലപോലെ ആ​ഗിരണം ചെയ്യണം. അതിനുശേഷം പഞ്ചസ്സാര ചേർക്കുക. ഒപ്പം ഏലക്കായും ചേർക്കുക. പഞ്ചസ്സാര ഉരുകി, റവയെല്ലാം തിക്കായി വരുന്ന സമയത്ത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്.

[ of 5 - Users]

English Summary

Learn how to make authentic Tamilnadu-style milk kesari at home with our easy recipe.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+