Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ലെയര്‍ പൊറോട്ട തയ്യാറാക്കാം: ബാക്കിയുള്ള ചോറ് മാത്രം മതി
ബാക്കിയുള്ള ചോറ് കൊണ്ട് ഇനി ലെയര്‍ പൊറോട്ട തയ്യാറാക്കാം, അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. എപ്പോഴും കടയില്‍ നിന്ന് പൊറോട്ട വാങ്ങി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി അതിന് വേണ്ടി സമയവും പണവും കളയേണ്ട. കാരണം വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നല്ല ലെയര്‍ പൊറോട്ട തയ്യാറാക്കാം.
ഉച്ചക്ക് ബാക്കിയുള്ള ചോറ് കൊണ്ട് നമുക്ക് നല്ല ലെയര്‍ പൊറോട്ട് തയ്യാറാക്കാം. അതും വളരെ സോഫ്റ്റ് ആയി നല്ല കിടിലന്‍ രുചിയില്‍ മൈദപ്പൊറോട്ട പോലും തോറ്റു പോവും സോഫ്റ്റ്നസില് നമുക്ക് ലെയര്‍ പൊറോട്ട തയ്യാറാക്കി കഴിക്കാവുന്നതാണ്. എങ്ങനെയെന്നറിയാം.

ആവശ്യമായ ചേരുവകള്‍:
* ചോറ്- 1 കപ്പ്
* വെള്ളം - 1/2 കപ്പ്
* മൈദ - 2 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
* ആദ്യം 1 കപ്പ് ചോറ് മിക്സര്‍ ജാറില്‍ ഇട്ട് 1/2 കപ്പ് വെള്ളം
ചേര്‍ത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്.
* ശേഷം ഇതിലേക്ക് 2 കപ്പ് മൈദ മാവ് ചേര്‍ത്ത് പിന്നീട് ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് അതിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ
പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഇത് വളരെയധികം സോഫ്റ്റ് ആയി
മാറും എന്നതാണ് ഈ കുഴക്കുന്നത് കൊണ്ടുള്ള ഗുണം
* അതിന് ശേഷം മിക്സ് ചെയ്ത മാവ് എല്ലാം കൂടു ഒരു പാത്രത്തില്‍ ഇട്ട്
അതിന് മുകളില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു തുണി മുകളിലിട്ട്
അരമണിക്കൂറോളം അടച്ച് വെക്കുക.
* അരമണിക്കൂറിനു ശേഷം കൈകളില്‍ നല്ലതുപോലെ എണ്ണ തടവി രണ്ട് മിനിറ്റോളം
നല്ലതുപോലെ വീണ്ടും കുഴച്ച് വെക്കുക
* പിന്നീട് ഇത് പൊറോട്ടയുടെ പരുവത്തില്‍ ഉരുളകളാക്കുക
* ശേഷം അല്പം മൈദാ മാവ് ടേബിളില്‍ വിതറി മാവ് എടുത്ത് പരത്തി പതുക്കെ
പരത്തിയെടുക്കുക
*പിന്നീട് ദോശക്കല്ല് അടുപ്പില്‍ വെച്ച് പരത്തിയ പൊറോട്ട ഗോള്‍ഡന്‍
ബ്രൗണ്‍ നിറമാവുന്നത് വരെ ചുട്ടെടുക്കുക. ശേഷം വാങ്ങി വെച്ച് നല്ലതു
പോലെ അടിച്ചെടുക്കുക
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
