Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചോറ് ബാക്കിയായാല്‍ ഇനി കളയേണ്ട; നല്ല ടേസ്റ്റില്‍ അടയുണ്ടാക്കി ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കാം
Leftover Rice Ada Recipe In Malayalam: പലപ്പോഴും ചോറ് ബാക്കി വരുന്നത് പല വീടുകളിലും സാധാരണമാണ്. എന്നാല്‍ ഈ ബാക്കി വന്ന ചോറ് നിങ്ങള്‍ കളയുകയാണോ ചെയ്യുന്നത്? എന്നാല്‍ ഇനി മുതല്‍ ബാക്കി വന്ന ചോറ് കളയേണ്ടതില്ല. അത് നല്ല കിടിലന്‍ സ്വാദുള്ള അടയാക്കി നമുക്ക് കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് മാത്രമല്ല അത്താഴത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. വേണമെങ്കില്‍ നല്ല സ്പൈസി ആയ തേങ്ങച്ചട്നിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
നിങ്ങള്‍ക്ക് മിച്ചം വരുന്ന ചോറ് കൊണ്ട് എങ്ങനെ നല്ല കിടിലന്‍ അടയുണ്ടാക്കണം എന്ന് അറിയണോ? എന്നാല്‍ അതിന് വേണ്ടി ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അധികം കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഈ അട തയ്യാറാക്കാം. ആരോഗ്യത്തിനും ഇത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യമായ ചേരുവകള്‍:
* ചോറ്- 1 കപ്പ്
* കടല മാവ് - 2 ടേബിള്‍സ്പൂണ്‍
* വലിയ ഉള്ളി - 2 (ചെറുതായി അരിഞ്ഞത്)
* ഇഞ്ചി - 3/4 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്)
* കശുവണ്ടി - 10-15
* തേങ്ങ ചിരകിയത് - 1 കപ്പ്
* ജീരകം - 1/2 ടീസ്പൂണ്‍
* മഞ്ഞള്‍ പൊടി - 1 നുള്ള്
* മല്ലിയില - അല്പം
* കറിവേപ്പില - അല്പം
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
* ദോശ തയ്യാറാക്കുന്നതിന് വേണ്ടി ചോറ് ഒരു മിക്സര്‍ ജാറില്‍ ഇട്ട്
നല്ലതുപോലെ അരച്ചെടുക്കുക
* ശേഷം ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കശുവണ്ടി, തേങ്ങ
ചിരകിയത്, കടലപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്
* അതിനുശേഷം ജീരകം, ഉലുവപ്പൊടി, മഞ്ഞള്‍പൊടി, മല്ലിയില, കറിവേപ്പില,
പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് എല്ലാ ചേരുവകളും െൈകാണ്ട്
നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്
* ശേഷം ഒരു ദോശ കല്ല് അടുപ്പില്‍ വെച്ച് കല്ല് ചൂടാക്കണം
* അതിനു ശേഷം കുഴച്ച മിശ്രിതം അല്പം എടുത്ത് ഉരുളയാക്കി വാഴയിലയില്‍
എണ്ണ പുരട്ടി ഇതിലേക്ക് വെച്ച് പതുക്കെ കൈ കൊണ്ട് പരത്തിയെടുക്കുക
* പിന്നീട് ദോശ കല്ലില്‍ അല്പം എണ്ണ ഒഴിച്ച് ഗോള്‍ഡന്‍ ബ്രൗണ്‍
നിറമാകുന്നത് വരെ വേവിച്ചെടുക്കാവുന്നതാണ്. ഇത് ബ്രേക്ക്ഫാസ്റ്റിനും
അത്താഴത്തിനും കഴിക്കാവുന്നതാണ്.
Image Courtesy: Kannamma Cooks
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications