Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലസൂനി ദാല്‍ തഡ്ക
പരിപ്പുപയോഗിച്ച് വിവിധ തരം കറികളുണ്ടാക്കാം. ആരോഗ്യത്തിന് മികച്ച ഭക്ഷണമായ ഇവ നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ ഒഴിവാക്കാനാവാത്ത വിഭവവുമാണ്.
പരിപ്പു ഗ്യാസുണ്ടാക്കുമെന്നു ഭയന്നു കഴിയ്ക്കാതിരിക്കുന്നവര്ക്കായി വെളുത്തുള്ളി ചേര്‍ത്ത ഒരു വിഭവമിതാ, ലസൂനി ദാല്‍ തഡ്ക. വെറും 10 മിനിറ്റില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

സാമ്പാര്‍ പരിപ്പ്(തുവര് ദാല്‍)-1 കപ്പ്
ഉഴുന്നുപരിപ്പ്-2 ടേബിള്‍ സ്പൂണ്‍
തക്കാളി-1
വെളുത്തുള്ളി-10 അല്ലി
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
മുളകുപൊടി-അര ടീസ്പൂണ്‍
ഉണങ്ങിയ മുളക്-4
ജീരകം-അര ടീസ്പൂണ്‍
മല്ലിയില
നെയ്യ്
ഉപ്പ്
സാമ്പാര്‍ പരിപ്പും ഉഴുന്നു പരിപ്പും നല്ലപോലെ കഴുകി ഒരു പ്രഷര്‍ കുക്കറിലിടുക. ഇതിലേക്ക് ഉപ്പും തക്കാളിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. മൂന്നു കപ്പ് വെള്ളം ചേര്‍ത്ത് വേവിയ്ക്കണം.
ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് ആദ്യം കായപ്പൊടിയും ചുവന്ന മുളകും പിന്നീട് ജീരകവും ചേര്‍ക്കുക. മുളകുപൊടി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ഇതില്‍ ചേര്‍ത്ത് ഇളക്കണം. ഇത് കരിയാതെ നല്ലപോലെ ഇള്ക്കുക.
വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്തിളക്കണം. കറി കുറുകി വരുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കാം.
ചോറിനൊപ്പവും ചപ്പാത്തിയ്ക്കൊപ്പവും കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
