Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ലസൂനി ദാല്‍ തഡ്ക

പരിപ്പുപയോഗിച്ച് വിവിധ തരം കറികളുണ്ടാക്കാം. ആരോഗ്യത്തിന് മികച്ച ഭക്ഷണമായ ഇവ നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ ഒഴിവാക്കാനാവാത്ത വിഭവവുമാണ്.

പരിപ്പു ഗ്യാസുണ്ടാക്കുമെന്നു ഭയന്നു കഴിയ്ക്കാതിരിക്കുന്നവര്‍ക്കായി വെളുത്തുള്ളി ചേര്‍ത്ത ഒരു വിഭവമിതാ, ലസൂനി ദാല്‍ തഡ്ക. വെറും 10 മിനിറ്റില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

Lasooni Dal Tadka

സാമ്പാര്‍ പരിപ്പ്(തുവര്‍ ദാല്‍)-1 കപ്പ്
ഉഴുന്നുപരിപ്പ്-2 ടേബിള്‍ സ്പൂണ്‍
തക്കാളി-1
വെളുത്തുള്ളി-10 അല്ലി
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
മുളകുപൊടി-അര ടീസ്പൂണ്‍
ഉണങ്ങിയ മുളക്-4
ജീരകം-അര ടീസ്പൂണ്‍
മല്ലിയില
നെയ്യ്
ഉപ്പ്

സാമ്പാര്‍ പരിപ്പും ഉഴുന്നു പരിപ്പും നല്ലപോലെ കഴുകി ഒരു പ്രഷര്‍ കുക്കറിലിടുക. ഇതിലേക്ക് ഉപ്പും തക്കാളിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. മൂന്നു കപ്പ് വെള്ളം ചേര്‍ത്ത് വേവിയ്ക്കണം.

ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് ആദ്യം കായപ്പൊടിയും ചുവന്ന മുളകും പിന്നീട് ജീരകവും ചേര്‍ക്കുക. മുളകുപൊടി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ഇതില്‍ ചേര്‍ത്ത് ഇളക്കണം. ഇത് കരിയാതെ നല്ലപോലെ ഇള്ക്കുക.

വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്തിളക്കണം. കറി കുറുകി വരുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കാം.

ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.

[ of 5 - Users]

English Summary

Dal recipes are usually considered mundane in every Indian household. But however ordinary they may be, dal recipes are also necessary. However, you can always give a special twist to your common dal recipe to make them fit for a special feast. Lasooni dal tadka recipe is one such dish. It is actually a very simple dish made of toor dal.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+